Malayalam
കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു, അവസാനം പിന്മാറാന്‍ സാധിക്കാത്ത വിധം കുടുങ്ങി; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു, അവസാനം പിന്മാറാന്‍ സാധിക്കാത്ത വിധം കുടുങ്ങി; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
ബാലതാരമായി സിനിമയില്‍ എത്തി മലയാള സിനിമയിലെ മുന്‍ നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് കാവ്യാ മാധവന്‍. വ്യത്യസ്തമായ അഭിനയ ശൈലിയും, സൗന്ദര്യവും കൊണ്ട് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിേലേയ്ക്ക് ചേക്കേറാന്‍ ഈ താരത്തിനായി. പൂക്കാലം വരവായി, അഴകിയ രാവണന്‍ എന്നീ ചിത്രങ്ങളില്‍ ബലതാരമായി എത്തി, തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയാകുന്നത്. ആ വിടര്‍ന്ന കണ്ണുകളും മുട്ടോളം മുടിയുമുള്ള ആ സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടാന്‍ അധികം സമയം ഒന്നും വേണ്ടിവന്നില്ല. മലയാളത്തിലും തമിഴിലും മിന്നി തിളങ്ങി നില്‍ക്കവെയാണ് കാവ്യയുടെ ആദ്യ വിവാഹം നടക്കുന്നത്. കാവ്യയുടെ അഭിനയ ജീവിതത്തിനു താത്ക്കാലിക വിരാമം ഇട്ടുകൊണ്ടായിരുന്നു കുടുംബ ജീവിതത്തിലേക്ക് കടന്നത്. ഏറെ ആഘോഷമായി ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ് കാവ്യ-നിഷാല്‍ വിവാഹം.
2009 ല്‍ ആണ് കാവ്യയുടെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയും മുമ്പേ ബന്ധം വേര്‍പ്പെടുത്തുന്നതായുള്ള വാര്‍ത്തകളും പുറത്തു വന്നു. ഇരുവരുടെയും സമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടാണ് രണ്ടാളും കോടതിയെ സമീപിച്ചത്. കൂടിച്ചേരാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് കാണിച്ച് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ വച്ചുവേര്‍പിരിയുകയും ചെയ്തു. ശേഷം നിരവധി ഗോസിപ്പുകള്‍ പ്രചരിക്കുകയും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുയും ചെയ്തിരുന്നു. എല്ലാത്തിനും വിരാമം ഇട്ടുകൊണ്ടാണ് ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യ കടക്കുന്നതും. പൂര്‍ണ്ണ കുടുംബിനി ആയി കാവ്യ മാറുന്നതും. കാവ്യയും നിഷാലും രണ്ടുപേരും വെവ്വേറെ കുടുംബം ആയെങ്കിലും സോഷ്യല്‍ മീഡിയ ഇരുവരെയും ‘പിരിക്കാന്‍’ തയ്യാറല്ല. ഇക്കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ വഴി വീണ്ടും കാവ്യയുടെയും നിഷാലിന്റെ വിവാഹ വീഡിയോ വൈറല്‍ ആവുകയാണ്. നിരവധി അഭിപ്രായങ്ങള്‍ ആണ് വീഡിയോ വൈറല്‍ ആകുന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതും. അതില്‍ ശ്രദ്ധേയമായൊരു കമന്റാണ് പുതിയ ചര്‍ച്ചയ്ക്ക് വഴി വച്ചത്.
‘കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു 2009 ഫെബ്രുവരി 9 ഈ കല്യാണം എല്ലാവരും അറിഞ്ഞ് നടന്നത് പക്ഷെ 2008 അവസാനം തന്നെ ഇവര്‍ ലീഗലി രജിസ്റ്റര്‍ മര്യേജ് ചെയ്തിരുന്നു’ എന്ന് തുടങ്ങുന്ന കമന്റാണ് ഏറെ ശ്രദ്ധേയം ആകുന്നത്. നിരവധി ആളുകള്‍ ആണ് ഒരാള്‍ പങ്കിട്ട കമന്റിന് അഭിപ്രായങ്ങള്‍ പങ്ക് വച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. ചിലര്‍ കാവ്യയെ അനുകൂലിക്കുമ്പോള്‍ മറ്റ് ചിലര്‍ നിഷാലിന് ആണ് പിന്തുണ നല്‍കുന്നത്. എന്ത് തന്നെ ആയാലും രണ്ടുലക്ഷത്തില്‍ അധികം ആളുകള്‍ ആണ് ഇപ്പോള്‍ വീഡിയോ കണ്ടിരിക്കുന്നത്.
