
Malayalam
‘യാത്രകളില്‍ കൂട്ടായി’…വൈറലായി ശോഭനയുടെ ചിത്രം; കുംഭകോണം കാപ്പി തിരക്കി സോഷ്യല്‍ മീഡിയ
‘യാത്രകളില്‍ കൂട്ടായി’…വൈറലായി ശോഭനയുടെ ചിത്രം; കുംഭകോണം കാപ്പി തിരക്കി സോഷ്യല്‍ മീഡിയ
Published on

ലോക്ക് ഡൗണിനു ശേഷം സോഷ്യല്‍ മീഡിയയില്സജീവമായ താരമാണ് ശോഭന. തന്റെ അഭിനയ ലോകത്തെയും നൃത്ത ലോകത്തെയും വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയ വഴി പങ്കിടാറുണ്ട്. യാത്രയ്ക്കിടെ താരം പങ്കിട്ട ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൈയ്യില്‍ ഒരു കാപ്പിക്കപ്പും പിടിച്ച് പുഞ്ചിരിച്ചു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് താരം. ഒപ്പം കൈയ്യിലുള്ള കാപ്പിയെക്കുറിച്ച് ഒരു കുറിപ്പും. ‘സുപ്രഭാതം. യാത്രകളില്‍ കൂട്ടായുള്ള കുംഭകോണം കാപ്പി ചിക്കരിയും ചൂടും ചേര്‍ത്ത് ഹാപ്പി മിഡ് വീക്ക്’ എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്.
നിശ്ചിത അളവില്‍ ചേര്‍ത്ത കാപ്പിപ്പൊടി ചിക്കരി പൊടി, പാല്, പഞ്ചസാര എന്നവ പ്രത്യേകമായി തയ്യാറാക്കുന്നതാണ് കുംഭകോണം ഡിഗ്രി കാപ്പി. പേര് സൂചിപ്പിക്കുന്നത് പോലെ കുംഭകോണം എന്ന സ്ഥലം തന്നെയാണ് ഈ കാപ്പിയ്ക്ക് പേര് കേട്ട സ്ഥലം. പിച്ചളപ്പാത്രങ്ങളിലാണ് ഈ കാപ്പി ഉണ്ടാക്കുന്നത്. കാപ്പി ഉണ്ടാക്കുന്ന പാത്രത്തിനു രണ്ട് അറകളുണ്ട്. മുകളിലത്തെ അറയില്‍ കാപ്പിപ്പൊടി ഇട്ടു ചൂടുവെള്ളം ഒഴിക്കും. അപ്പോള്‍ താഴത്തെ അറയിലേക്ക് കാപ്പി ലായനി ഉരുകി വീഴും. ഒപ്പം തിളച്ചു കൊണ്ടിരിക്കുന്ന പാല് നിശ്ചിത അളവില്‍ കാപ്പി ലായനിയിലേക്ക് ചേര്‍ക്കും. കാപ്പിപ്രേമികളുടെ ഇഷ്ട പാനീയമാണ് കുംഭകോണം കാപ്പി. തെന്നിന്ത്യന്‍ ഫില്‍ട്ടര്‍ കാപ്പികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒന്നാണിത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...