Connect with us

നമ്മള്‍ പരസ്പരം വര്‍ക്ക് ചെയ്യുമ്പോള്‍ അവരുടെ മഹിമ നമ്മള്‍ അറിയില്ല, അവര്‍ പോയി കഴിയുമ്പോഴാണ് അതിനെ കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആകുന്നത്; നെടുമുടി വേണുവിനെ കുറിച്ച് പറഞ്ഞ് ശോഭന

Malayalam

നമ്മള്‍ പരസ്പരം വര്‍ക്ക് ചെയ്യുമ്പോള്‍ അവരുടെ മഹിമ നമ്മള്‍ അറിയില്ല, അവര്‍ പോയി കഴിയുമ്പോഴാണ് അതിനെ കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആകുന്നത്; നെടുമുടി വേണുവിനെ കുറിച്ച് പറഞ്ഞ് ശോഭന

നമ്മള്‍ പരസ്പരം വര്‍ക്ക് ചെയ്യുമ്പോള്‍ അവരുടെ മഹിമ നമ്മള്‍ അറിയില്ല, അവര്‍ പോയി കഴിയുമ്പോഴാണ് അതിനെ കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആകുന്നത്; നെടുമുടി വേണുവിനെ കുറിച്ച് പറഞ്ഞ് ശോഭന

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശോഭന. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. സിനിമയില്‍ സജീവമായി നിന്ന താരം ഇടയ്ക്ക് വെച്ചാണ് ഒരു ഇടവേളയെടുത്തത്. എന്നാല്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്. 2010 ല്‍ ആണ് ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്. ഇപ്പോഴിതാ നെടുമുടിവേണുവിനെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

അദ്ദേഹത്തെ പറ്റി വെറുതെ അങ്ങനെ പറയാന്‍ ആകില്ല. ഇടക്ക് ചേട്ടന്‍ ഇല്ലാന്ന് അറിഞ്ഞപ്പോള്‍ ചിലര്‍ എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ എന്താണ് അദ്ദേഹത്തെ കുറിച്ചൊന്നും ഇടാത്തത് എന്ന്. പക്ഷെ ഞങ്ങള്‍ അതിലൊന്നും വിശ്വസിക്കുന്നില്ല. അത് ജസ്റ്റ് ഇടുക സെലെബ്രെറ്റ് ചെയ്യുക, അത് ലോകം എല്ലാം സെലെബ്രെറ്റ് ചെയ്യുന്നു. പക്ഷേ എനിക്ക് അതിനെ കുറിച്ചു സംസാരിക്കാന്‍ അല്‍പ്പം സമയം വേണം.

എല്ലാവര്‍ക്കും അറിയാം അദ്ദേഹം നല്ലൊരു മൃദംഗിസ്റ്റ് ആണ് എന്ന്. അത് നല്ലൊരു കണക്ഷന്‍ ആയിരുന്നു ഞങ്ങള്‍ക്കിടയില്‍. നമ്മള്‍ പരസ്പരം വര്‍ക്ക് ചെയ്യുമ്പോള്‍ അവരുടെ മഹിമ നമ്മള്‍ അറിയില്ല. അവര്‍ പോയി കഴിയുമ്പോഴാണ് അതിനെ കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആകുന്നത്. അദ്ദേഹം പോയി. വാക്കുകള്‍ ഇടറിക്കൊണ്ട് ശോഭന നിര്‍ത്തിയിടത്തുന്നിന്നും മഞ്ജുവാണ് പിന്നീട് സംസാരിച്ചു തുടങ്ങിയത്.

ഭയങ്കര ഇമോഷണല്‍ ആണ് ആ ഒരു നഷ്ടം എന്ന് പറയുന്നത്. സിനിമയ്ക്ക് മാത്രമല്ല വ്യക്തിപരമായി അത് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ് എന്ന് മഞ്ജു പറയുമ്പോള്‍ ശോഭന വീണ്ടും സംസാരിക്കുന്നു. ഒരു കുടുംബം പോലെ അല്ലെ. അത് അങ്ങനെ വെറുതെ ഒരു മോമെന്റില്‍ പറയാന്‍ ആകില്ല. ഒരു ഫാമിലി മെമ്പറിന്റെ നഷ്ടം ആണ് വേണു ചേട്ടന്റെ മരണം നല്‍കിയത്.

മുകേഷും ഇന്നസെന്റും ആണ് പിന്നീട് സംസാരിക്കുന്നത്. ഞങ്ങള്‍ സിനിമയില്‍ വരും മുന്‍പേ തന്നെ പരസ്പരം അറിയുന്നവര്‍ ആണ്. ഒരിക്കലും ആ ദിവസങ്ങള്‍ വരില്ലല്ലോ, അനുഭവങ്ങളിലൂടെ പോകാന്‍ ആകില്ലല്ലോ എന്നത്, എന്നെ പോലെ തന്നെ പലര്‍ക്കും ദുഃഖം തന്നെയാണ്. അത് തീര്‍ന്നു. അവിടെ ഒരു ഫുള്‍ സ്റ്റോപ്പ് ആണ്- മുകേഷ് പറയുന്നു.

More in Malayalam

Trending

Recent

To Top