
News
മരിക്കുന്നതിന്റെ 14 മണിക്കൂര്‍ മുന്‍പ് ചിത്ര പോസ്റ്റ് ചെയ്ത് ആ വീഡിയോ; വീണ്ടും ദുരൂഹത
മരിക്കുന്നതിന്റെ 14 മണിക്കൂര്‍ മുന്‍പ് ചിത്ര പോസ്റ്റ് ചെയ്ത് ആ വീഡിയോ; വീണ്ടും ദുരൂഹത

സീരിയൽ നടി വി ജെ ചിത്രയുടെ ആത്മഹത്യയും അതിനെ തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങളിലെ പ്രധാന വാർത്ത. അന്വേഷണം പുരോഗമിക്കുമ്പോഴും ഉത്തരം കിട്ടാതെ കുറെ ചോദ്യങ്ങൾ. പ്രത്യേകിച്ച് ഒരു കാരണവും കണ്ടെത്താന്‍ കഴിയാത്ത ചിത്രയുടെ ആത്മഹത്യ തികച്ചും നിഗൂഢമായി നിലനിൽക്കുകയാണ് . ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മർദമെന്നു പൊലീസ് പറയുമ്പോൾ പ്രതിശ്രുത വരൻ ഹേമന്ദ് തന്റെ മകളെ കൊലപ്പെടുത്തിയെന്നാണ് ചിത്രയുടെ ‘അമ്മ വിജയ ആരോപിക്കുന്നത്. പല ഗോസിപ്പുകളും വരുന്നുണ്ടെങ്കിലും ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.
അതിനിടയില്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ചിത്ര അവസാനമായി പങ്കുവച്ച വീഡിയോവൈറലാവുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ചിത്ര മരിക്കുന്നതിന് ഏതാണ്ട് 14 മണിക്കൂര്‍ മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ട്രെന്റിങ് ആവുന്നത്. ഒരു ഷോയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. ശരണ്യ തുരുടി പകര്‍ത്തിയ സെല്‍ഫി വീഡിയോയില്‍ ചിത്ര ഫോണ്‍ ചെയ്യുന്നത് കാണാം. പ്രണയിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ചിത്ര വളരെ അധികം തിരക്കിലാണെന്ന് ശരണ്യ പറയുന്നതും വീഡിയോയില്‍ ഉണ്ട്. വീഡിയോ മാത്രമല്ല, ചിത്ര തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും കുറേ ഏറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്രയധികം സന്തോഷവതിയായിരുന്ന ചിത്ര എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്
ചൊവ്വാഴ്ച പകൽ ചിത്ര പലരോടും ഫോണിൽ സംസാരിച്ചിട്ടുണ്ട്. പിരിമുറുക്കം നിറഞ്ഞ മുഖത്തോടെ മരണത്തിനു മണിക്കൂറുകൾക്കു മുൻപ് താരം മൊബൈലിൽ സംസാരിക്കുന്നതിന്റെ വിഡിയോ സന്ദേശം പുറത്തുവന്നു. ചിത്രയുടെ മൊബൈൽ ഫോണിൽ നിന്നു സംഭാഷണങ്ങൾ, ചിത്രങ്ങൾ, വാട്സാപ് സന്ദേശങ്ങൾ എന്നിവ വീണ്ടെടുത്തു പരിശോധിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു.ചിത്ര മരിക്കുന്നതിനു മുൻപ് അവസാനമായി വിളിച്ചത് അമ്മ വിജയയെയാണെന്നു ഫോൺ പരിശോധിച്ചപ്പോൾ വ്യക്തമായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പാണ് ചിത്രയുടെയും ബിസിനസ്സുകാരന് ഹേമന്തിനെയും വിവാഹ നിശ്ചയം കഴിഞ്ഞത്. തിരുവണ്മയൂരിലുള്ള അമ്മ വീട്ടില്‍ അമ്മയ്ക്കൊപ്പമായിരുന്നു ചിത്രയും നവവരന് ഹേമന്തും താമസിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയും ഹേമന്തും തമ്മില്‍ ചില വാക്കേറ്റം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഡിസംബര്‍ 4 മുതല്‍ ചിത്രയും ഹേമന്തും ചെന്നൈയിലുള്ള നസര്‍ത്പെട്ട് എന്ന സ്ഥലത്ത് ഒരു ഹോട്ടലിലായിരുന്നു താമസം. കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് ബാത്ത് റൂമില്‍ കയറിയ ചിത്ര മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഹേമന്ത് ചെന്ന് നോക്കിയപ്പോഴണത്രെ നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചിത്രയുടെ അച്ഛന് കാമരാജ് പൊലീസില്‍ പരാതി നല്കി. മകളെ മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്തണം എന്നാണ് പിതാവിന്റെ ആവശ്യം.
വിജയ് ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡിയന്‍ സ്റ്റോര്‍ എന്ന സീരിലിലൂടെയാണ് ചിത്ര ആരാധകരെ സംബാധിച്ചത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...