
Malayalam
അന്ന് അക്കാര്യം പറഞ്ഞപ്പോള്‍ പാര്‍വതി എന്നെ പരിഹസിച്ചു; തുറന്ന് പറഞ്ഞ് റാഫി മെക്കാര്‍ട്ടിന്‍
അന്ന് അക്കാര്യം പറഞ്ഞപ്പോള്‍ പാര്‍വതി എന്നെ പരിഹസിച്ചു; തുറന്ന് പറഞ്ഞ് റാഫി മെക്കാര്‍ട്ടിന്‍

മോഹന്‍ലാലിന്റെ വ്യത്യസ്ത കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഹലോ എന്ന ചിത്രത്തിലെ അഡ്വക്കേറ്റ് ശിവരാമന് എന്ന ആല്‍ക്കഹോളിക് കഥാപാത്രം. മോഹന്‍ലാലിന്റെ നായികയായി ചിത്രത്തിലെത്തിയിരുന്നത് പാര്‍വതി മില്‍ട്ടണായിരുന്നു. ‘ഹലോ’യില്‍ പാര്‍വതിയെ ബുക്ക് ചെയ്യാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന് റാഫി മെക്കാര്‍ട്ടിന്‍.
പാര്‍വതിയോട് കഥ പറയാന്‍ പോയപ്പോള്‍ പ്രതിഫലത്തിന്റെ കാര്യമാണ് ആദ്യം പറഞ്ഞത്. മലയാളത്തിന് പരിമിതിയുണ്ടെന്നും തെലുങ്ക് സിനിമയ്ക്ക് നല്കാന് കഴിയുന്ന പ്രതിഫലം അവിടെ നല്കാന് കഴിയില്ലെന്നും പറഞ്ഞു. അതൊക്കെ പാര്‍വതി സമ്മതിച്ചു. അപ്പോഴാണ് പ്രൊഡക്ഷനില്‍ നിന്നു വിളിച്ചു പറയുന്നത് പാര്‍വതി അസിസ്റ്റന്റിനെ വല്ലതും കൂടെ കൂട്ടിയാല്‍ അതിന്റെ ചെലവ് പാര്‍വതി തന്നെ വഹിക്കണമെന്ന്.
ഇതു ഞാന്‍ പാര്‍വതിയോട് മടിച്ചു മടിച്ചു പറഞ്ഞപ്പോള്‍ അവര്‍ അതിനു മറുപടിയായി ചോദിച്ചത് കഴിക്കാനുള്ള ഫുഡ് ഞാന്‍ കൊണ്ടു വരണോ? എന്നാണ്. ഞാന്‍ പറഞ്ഞതിനു മറുപടിയായി പരിഹാസരീതിയില്‍ ചോദിച്ചതാണത്. ഒരു ഗുജറാത്തി പെണ്‍കുട്ടിയുടെ ലുക്ക് ആവശ്യമായതിനാലാണ് മലയാളത്തില്‍ നിന്ന് നായികയെ നോക്കാതെ അന്യഭാഷയിലേക്ക് പോയത്’ എന്നും റാഫി പറയുന്നു.
about parvathi milton
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...