Connect with us

പഞ്ചാബി ഹൗസിന് രണ്ടാം ഭാഗം ആലോചിച്ചിരുന്നു; ആ കാരണങ്ങൾ കൊണ്ട് അത് വേണ്ടെന്ന് വെച്ചു ; മെക്കാര്‍ട്ടിന്‍ പറയുന്നു

Movies

പഞ്ചാബി ഹൗസിന് രണ്ടാം ഭാഗം ആലോചിച്ചിരുന്നു; ആ കാരണങ്ങൾ കൊണ്ട് അത് വേണ്ടെന്ന് വെച്ചു ; മെക്കാര്‍ട്ടിന്‍ പറയുന്നു

പഞ്ചാബി ഹൗസിന് രണ്ടാം ഭാഗം ആലോചിച്ചിരുന്നു; ആ കാരണങ്ങൾ കൊണ്ട് അത് വേണ്ടെന്ന് വെച്ചു ; മെക്കാര്‍ട്ടിന്‍ പറയുന്നു

ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഞ്ചാബി ഹൗസ് ആളുകള്‍ ഇന്നും കാണുന്നു. സിനിമയിലെ പല തമാശകളും ഡയലോഗുകളും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമയെ വച്ച് ഇറങ്ങുന്ന ട്രോളുകളും കുറവല്ല. ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ ഇവരൊരുമിച്ചു പറഞ്ഞ തമാശകള്‍ കേട്ടാല്‍ ഇപ്പോഴും ചിരിക്കാത്ത് ആളുകളുണ്ടാവുമെന്നു തോന്നുന്നില്ല.സിനിമയുടെ വന്‍ വിജയത്തിനു പിന്നില്‍ റാഫി മെക്കാര്‍ട്ടിന്‍ എന്നിവരുടെ പരിശ്രമം വളരം വലുതാണ്.

മനോഹരമായൊരു കഥയും ചിത്രത്തിനുണ്ടായിരുന്നു. ദിലീപിന്റേയും ഹരിശ്രീ അശോകന്റേയും സിനിമാ ജീവിതത്തിൽ നാഴികകല്ലായ ചിത്രം കൂടിയായിരുന്നു പഞ്ചാബി ഹൗസ്. 200 ദിവസത്തോളം തിയേറ്ററിൽ ഹൗസ് ഫുള്ളായി പ്രദർശനം നടത്തിയ ചിത്രമാണ് ഇത്.

ഇപ്പോഴിതാ, ചിത്രത്തിന് രണ്ടാം ഭാഗം ആലോചിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകരിൽ ഒരാളായ മെക്കാർട്ടിൻ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ ആലോചിച്ച ശേഷം അത് വേണ്ടെന്ന് വെക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.

റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ മോഹൻലാലിനെ വെച്ച് ചെയ്ത ഹിറ്റ് ചിത്രമായ ഹലോയും മമ്മൂട്ടിയെ വെച്ച് ചെയ്ത മായാവിയും ചേർത്ത് ഒരു സിനിമ ആലോചിച്ചിരുന്നെന്നും അതും ഉപേക്ഷിക്കുകയാണ് ഉണ്ടായതെന്നും മെക്കാർട്ടിൻ വെളിപ്പെടുത്തി. മെക്കാർട്ടിന്റെ വാക്കുകൾ ഇങ്ങനെ.

ചൈന ടൗണിന്റെ പരാജയത്തിന് ശേഷം ​പ​ഞ്ചാ​ബി​ ഹൗ​സി​ന്റെ​ ​ര​ണ്ടാം ​ഭാ​ഗം ഞങ്ങൾ​ ​ആ​ലോ​ചി​ച്ച​താ​ണ്.​ എന്നാൽ ഞാൻ ​പി​ന്നീ​ടാ​വാം​ ​എ​ന്നു​ ​ഞാ​ൻ​ ​പ​റ​ഞ്ഞു.​ ​ര​ണ്ടാം​ഭാ​ഗം​ ​ഏ​റ്റി​ല്ലെ​ങ്കി​ൽ​ ​പ​ഞ്ചാ​ബി ​ഹൗസി​ന് ​ചീത്ത പേരാകും.​ അത് ​മാ​ത്ര​മ​ല്ല,​ ​അന്നുണ്ടായിരുന്ന​ ​താ​ര​ങ്ങ​ളി​ൽ​ ​ചി​ല​ർ​ ​മ​രി​ച്ചു​ പോയി.​ ​കൊ​ച്ചി​ൻ ​ഹ​നീ​ഫി​ക്ക​യായിരുന്നു അതിലെ ​മെ​യി​ൻ.​ ​ഹ​രി​ശ്രീ​ ​അ​ശോ​ക​നും​ ​ഇ​ന്ദ്ര​ൻ​സി​നും​ ​അ​ന്ന​ത്തെ​ ​ഇ​മേ​ജ​ല്ല​ ​ഇ​പ്പോ​ഴുള്ളത്.​ ​അതുകൊണ്ടാണ് അത് ചെയ്യാതിരുന്നത്. വേണമെങ്കി​ൽ​ ​അ​തു​പോ​ലെ​​ ​മ​റ്റൊ​രു​ ​ക​ഥ​ ​ആലോചി​ക്കാം​ ​എന്നല്ലാതെ​ ​ര​ണ്ടാം​ഭാ​ഗം​ ​ആ​വ​ശ്യ​മി​ല്ല,’ അദ്ദേഹം പറഞ്ഞു.

പി​ന്നീ​ട് ​’​ഹ​ലോ​ ​മാ​യാ​വി​’ എ​ന്നൊ​രു​ ​സിനിമയും ഞങ്ങൾ​ ​പ്ലാ​ൻ ​ചെ​യ്തി​രു​ന്നു.​ ​ഹ​ലോ​യി​ലെ​ ​ലാ​ലേ​ട്ട​നും​ ​മായാവിയിലെ​ ​മ​മ്മൂ​ക്ക​യും​ ​ഒ​ന്നി​ക്കു​ന്ന ഒരു​ ​സി​നി​മ.​ ​അ​ഭി​ന​യി​ക്കാ​മെ​ന്ന് ​ഇ​രു​വ​രും​ ​സ​മ്മ​തി​ക്കു​ക​യും​ ചെയ്തിരുന്നു.​ സിനിമ ചെയ്യാൻ ​നിർമ്മാതാക്കളെയും​ ​കി​ട്ടി.​ ​പ​ക്ഷെ​ ​ഇ​ട​യ്ക്കു​വെ​ച്ച് ​ഞ​ങ്ങ​ൾ ​ത​ന്നെ അത്​ ​വേണ്ടെന്ന് വയ്ക്കുകയായിരുന്നു.​ ആ സിനിമ ​വ​ലി​യൊ​രു​ ​ബാ​ദ്ധ്യ​ത​ ആയേക്കും എന്ന തിരിച്ചറിവായിരുന്നു കാരണം,’ മെക്കാർട്ടിൻ പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോംബോ ആയ റാഫി – മെക്കാർട്ടിൻ പത്തോളം സിനിമകളാണ് ചെയ്തത്. അതിൽ പകുതിയും വമ്പൻ ഹിറ്റുകൾ ആയിരുന്നു. 2011 ൽ മോഹൻലാൽ, ദിലീപ്, ജയറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചൈന ടൗൺ എന്നൊരു ചിത്രം സംവിധാനം ചെയ്ത ശേഷം പിന്നീട് റാഫി സ്വതന്ത്ര സംവിധായകനായി സിനിമകൾ ചെയ്യുന്നതാണ് കണ്ടത്. മെക്കാർട്ടിൻ സിനിമകളിൽ നിന്ന് മാറി നിൽക്കുകയും ചെയ്തിരുന്നു.

എന്നാൽ വീണ്ടും താൻ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണെന്ന് മെക്കാർട്ടിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. പുതുതായി​ ​ര​ണ്ട് ​തിര​ക്ക​ഥ​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി കൊണ്ടിരിക്കുകയാണ്.​ ​ഒ​രെ​ണ്ണം​ മുഴുനീള കോമഡി ചിത്രമാണ്.​ ​മ​റ്റൊ​ന്ന് ​ആ​ക്ഷ​ൻ​ ​സിനിമയുമാണ്.​ ​രണ്ടു സിനിമകളും വേറെ വേറെ സംവിധായകർക്ക് വേണ്ടി ഒരുക്കുന്നതാണ്. അതിനു ശേഷം താൻ സംവിധാനം ചെയ്യുന്ന സിനിമ വരുമെന്നും മെക്കാർട്ടിൻ പറഞ്ഞു.

More in Movies

Trending

Recent

To Top