
Malayalam
ഈ ഷോട്ട് വളരെ ക്രൂരമായിപ്പോയി, ഭാര്യയോട് മാത്രമല്ല കുട്ടിയോടും; വിരാടിന് ഡോക്ടറുടെ കുറിപ്പ്
ഈ ഷോട്ട് വളരെ ക്രൂരമായിപ്പോയി, ഭാര്യയോട് മാത്രമല്ല കുട്ടിയോടും; വിരാടിന് ഡോക്ടറുടെ കുറിപ്പ്
Published on

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു വിരാട് കോഹ്ലിയുടെയും അനുഷ്ക ശര്‍മയുടെയും. ഗര്‍ഭിണിയായ അനുഷ്ക ശീര്‍ഷാസനം ചെയ്യുന്നതും വിരാട് സഹായിക്കുന്നതുമായിരുന്നു ചിത്രം. ചിത്രത്തിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരാള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പിലാകാനോ കുട്ടിയുടെ ജീവന് നഷ്ടപ്പെടാനോ വരെ സാധ്യത ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരളത്തിലെ വൈസ് പ്രസിഡന്റ് ഡോ സുള്‍ഫി നൂഹു.
‘പ്രിയപ്പെട്ട കോഹ്ലി
ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു! സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു. വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ, ഞാനും, ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്. ഈ ഷോട്ട് വളരെ ക്രൂരമായിപ്പോയി. ഭാര്യയോട് മാത്രമല്ല കുട്ടിയോടും. ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലയെന്ന് ഉറപ്പ്. ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിര്‍ത്തുന്ന അഭ്യാസം കാണിക്കുന്നവര്‍ ഒന്നോര്‍ക്കണം. ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം. കുട്ടിയുടെ ജീവന് നഷ്ടപ്പെടാനും നല്ല സാദ്ധ്യത. എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു.’ എന്നായിരുന്നു ഡോ സുല്‍ഫി പറഞ്ഞത്.
about virat kohli and anushka sharma
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...