Connect with us

കോട്ടൺ സാരിയാണ് ഉടുക്കുന്നതെങ്കിൽ ആ പ്രത്യേകത കൊണ്ടുവരാൻ ശ്രമിക്കാറുണ്ടെന്ന് സീമ ജി നായർ; ഒടുവിൽ ആ രഹസ്യം പരസ്യമാകുന്നു

Malayalam

കോട്ടൺ സാരിയാണ് ഉടുക്കുന്നതെങ്കിൽ ആ പ്രത്യേകത കൊണ്ടുവരാൻ ശ്രമിക്കാറുണ്ടെന്ന് സീമ ജി നായർ; ഒടുവിൽ ആ രഹസ്യം പരസ്യമാകുന്നു

കോട്ടൺ സാരിയാണ് ഉടുക്കുന്നതെങ്കിൽ ആ പ്രത്യേകത കൊണ്ടുവരാൻ ശ്രമിക്കാറുണ്ടെന്ന് സീമ ജി നായർ; ഒടുവിൽ ആ രഹസ്യം പരസ്യമാകുന്നു

താരജാഡകളില്ലാത്ത നടിയാണ് സീമ ജി നായർ. കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷങ്ങളായി നമ്മുടെ സ്വീകരണ മുറിയിലും, ബിഗ് സ്‌ക്രീനിലുമായി തിളങ്ങി നിൽക്കുകയാണ് താരം .കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ വസ്ത്രധാരണവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. സിമ്പിൾ വസ്ത്രങ്ങളാണ് താരം പൊതുവെ ധരിക്കാറുള്ളത് . നല്ല രീതിയിൽ വസ്ത്രം ധരിക്കാൻ ഇഷ്ടമാണന്നും എന്നാൽ അതിനെ ഒരു സ്റ്റൈലായി മാറ്റാറില്ലെന്നുമാണ് സീമ പറയുന്നു . ഏത് വസ്ത്രം ധരിക്കുമ്പോഴും ശ്രദ്ധിക്കുന്ന കാര്യത്തെ സീമ ജി നായർ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയാണ്

‘എവിടെയെങ്കിലും പോകുമ്പോൾ അത്യാവശ്യം നല്ല ഡ്രസ്സിൽ പോകണമെന്ന് ആഗ്രഹമുണ്ട്. അതൊരു സ്റ്റൈൽ ആയി മാറ്റാറില്ല. ഒരു കോട്ടൺ സാരിയാണ് ഉടുക്കുന്നതെങ്കിൽ പോലും എന്തെങ്കിലും ഒരു പ്രത്യേകത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. വലിയ വിലയുള്ള ഡ്രസ്സ് ഒന്നും വാങ്ങാറില്ല. മീഡിയം റേഞ്ചിലുള്ള, ഭംഗിയുള്ള ഡ്രസ്സ് ആണ് വാങ്ങാറുള്ളത്. അത് വൃത്തിയായും ഭംഗിയായും അണിയാൻ ശ്രദ്ധിക്കാറുണ്ട്. അത്രമാത്രമേ ചെയ്യാറുള്ളൂ… ഓർണമെന്റ്സിന്റെ കാര്യത്തിലും ശ്രദ്ധിക്കാറുണ്ട്. സുഹൃത്തുക്കളുൾപ്പെടെ ഒരുപാടുപേർ ഡ്രസിങ് നല്ലതാണെന്ന മട്ടിലുള്ള അഭിപ്രായങ്ങൾ പറയാറുണ്ട്. ഓർണമെന്റ്സ് എവിടെനിന്നാണു വാങ്ങുന്നത് എന്നൊക്കെ അന്വേഷിക്കാറുണ്ട്. ശ്രദ്ധിക്കപ്പെടാനോ കത്തിനിൽക്കാനോ വേണ്ടി മനപ്പൂർവം ചെയ്യുന്നതല്ല.

സെറ്റും മുണ്ടുമാണ് ഏറെ ഇഷ്ട്ടം എന്നാൽ സെറ്റ് സാരിയേക്കാൾ ഇഷ്ടം മുണ്ടും മേരിയതുമാണ്.അതേസമയം യാത്രകളിലും മറ്റും കംഫർട്ടബിളായ മറ്റ് വസ്ത്രങ്ങൾ ധരിക്കാറുണ്ട്. കറുത്ത നിറത്തിനോടാണ് ഏറ്റവും താൽപര്യം. ഏത് വസ്ത്രം തിരഞ്ഞെടുക്കാൻ പോയാലും ആദ്യം കൈ നീളുന്നത് കറുപ്പ് നിറത്തിലേക്കാണ്. പിന്നെയിഷ്ടം ചുവപ്പു നിറത്തോടും വെള്ളനിറത്തോടുമാണെന്നും സീമ പറയുന്നു.

മലയാളത്തിൽ പുതിയ സിനിമകൾ ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ കൊവിഡ് ബാധയെ തുടർന്ന് തമിഴിൽ രണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടതിന്റെ സങ്കടവും സീമ അഭിമുഖത്തിനിടെ പങ്കുവെച്ചു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top