
Malayalam
‘ഒന്ന് കഴിഞ്ഞതിന്റെ ക്ഷീണം കഴിഞ്ഞില്ല’; ജസ്റ്റ് എന്‍ഗേജ്ഡ് ആയി അശ്വിന്
‘ഒന്ന് കഴിഞ്ഞതിന്റെ ക്ഷീണം കഴിഞ്ഞില്ല’; ജസ്റ്റ് എന്‍ഗേജ്ഡ് ആയി അശ്വിന്

അശ്വിന് വിജയന് എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ പ്രേക്ഷകര്‍ അറിയാന്‍ വഴിയില്ല. ടെക്കി ഗായകന് എന്ന് പറഞ്ഞാല്‍ കൂടുതല്‍ പേര്‍ക്കും അറിയാം. കുട്ടിക്കാലം മുതല്‍ ഒരു ഗായകന് ആകാനുള്ള മോഹം ആണ് അശ്വിനെ കേരളം അംഗീകരിച്ച ഗായകനാക്കി മാറ്റിയത്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ആയി ജോലി ചെയ്യുകയാണ് അശ്വിന്. പാലക്കാട് സ്വദേശിയായ താരം സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. സരിഗമപ വിന്നര്‍ ലിബിന് സക്കറിയയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. വിവാഹത്തില്‍ സരിഗമപ ടീം മുഴുവന്‍ പങ്കെടുത്തിരുന്നു. അന്ന് ലിബിനേയും തെരേസയേയും കൈചേര്‍ത്തുവെച്ച് ഒന്നിപ്പിച്ചുവെന്ന് പറഞ്ഞ അശ്വിന്, തന്റെ വിവാഹകാര്യവും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. സച്ചു എന്ന സരസ്വതിയെയാണ് അശ്വിന് ജീവിത സഖിയാക്കുന്നത്.
‘ജസ്റ്റ് എന്‍ഗേജ്ഡ്’ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് സരസ്വതിയ്ക്ക് ഒപ്പമുള്ള വീഡിയോ അശ്വിന് പങ്ക് വച്ചത്. ‘ഒന്ന് കഴിഞ്ഞതിന്റെ ക്ഷീണം കഴിഞ്ഞില്ല’ എന്നായിരുന്നു അക്ബര്‍ പറഞ്ഞത്. ‘അങ്ങനെ അതും സംഭവിച്ചിരിക്കുകയാണ് സുഹൃത്തുക്കളേ’യെന്നായിരുന്നു ഭരത് ഗോപന് പറഞ്ഞത്. ‘കയറിവാടാ മക്കളേയെന്നു’ പറഞ്ഞുകൊണ്ടായിരുന്നു ലിബിന്റെ വരവ്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് സരിഗമപ ടീം മുഴുവന്‍ എത്തിയിട്ടുണ്ട്. അതേസമയം ഇനി അടുത്തത് വിവാഹിതന് ആകാന്‍ പോകുന്നത് ശ്രീജിഷ് ആകും എന്നാണ് ആരാധാകരുടെ കണ്ടെത്തല്‍!
2014 ല്‍ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ അശ്വിന് ക്യാംപസ് പ്ലേസ്മെന്റ് വഴി ഇന്‍ഫോസിസില്‍ ജോലിയ്ക്ക് കയറി. തുടക്കം മൈസൂരില്‍ ആയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഇന്‍ഫോസിസ് ക്യാംപസിലാണ്. സംഗീത രംഗത്തെ എന്റെ ചുവടുകള്‍ക്കും കമ്പനി എല്ലാ പിന്തുണയും നല്കി കൂടെയുണ്ട് എന്നും അശ്വിന് പറഞ്ഞിരുന്നു.
about aswin vijayan’s engagement
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...