എന്നെ തൊടല്ലേ സ്നേഹത്തോടെ സുരേഷ് ഗോപി; പെട്ടെന്ന് ഒരാൾ പിടിച്ചു, പ്രതികരണം കേട്ടതോടെ അന്തം വിട്ട് ജനം

കോവിഡാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒട്ടും കുറവില്ല സ്ഥാനാർത്ഥികൾക്ക് വേണ്ടി സിനിമ താരങ്ങളും പ്രചാരണത്തിനായി ഇറങ്ങുകയാണ്..
തൊഴിലുറപ്പ് പണിയുമായി നിന്ന തൊഴിലാളികളുടെ അടുത്തേക്ക് ബിജെപി സ്ഥാനാർഥി…. ആരാണെന്നല്ലേ.. നമ്മുടെ സുരേഷ് ഗോപി .മാസ്ക്കും വച്ച് കണ്ണടയും അണിഞ്ഞ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാൻ നേരിട്ടെത്തുകയായിരുന്നു താരം. മാവേലിക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുന്തുറ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിക്കാനാണ് സൂപ്പർസ്റ്റാർ പരിവേഷത്തോടെ തന്നെ സുരേഷ് ഗോപി എംപി ആലപ്പുഴ ജില്ലയിലെത്തിയത്.
വെയിലിൽ നിൽക്കുന്ന സൂപ്പർതാരത്തെ കണ്ടപ്പോൾ തൊഴിലുറപ്പു തൊഴിലാളികൾക്ക് സങ്കടം– ‘വെയിലിൽ നിന്നു മാറി നിൽക്കു സാറെ’ എന്നായി അഭ്യർഥന. ‘ഈ വെയിൽ കൊള്ളുന്നതു നല്ലതാണ്, ശരീര വേദന മാറും. വെയിലിൽ വൈറ്റമിൻ ഡി ഉണ്ട്. നിങ്ങൾ വെയിലു കൊള്ളുന്നതു കൊണ്ടാണ് നല്ല ആരോഗ്യമുള്ളത്–’ സുരേഷ് ഗോപി ഉപദേശിച്ചു.
‘കണ്ണടയെടുക്ക് സാറെ, നന്നായൊന്നു കാണട്ടെ’ എന്നായി അടുത്ത ആവശ്യം. കണ്ണട ഊരി മാറ്റിയെങ്കിലും കോവിഡ് സുരക്ഷ കരുതി മാസ്ക് മാറ്റില്ലെന്നായി സുരേഷ് ഗോപി. അടുത്തു വന്നു കാണാനാനുള്ള അവരുടെ ആവശ്യം അംഗീകരിച്ചെങ്കിലും സുരേഷ് ഗോപിക്ക് ഒരു ഡിമാൻഡ്– ‘ഈ നിൽക്കുന്ന ഗോപൻ ചെന്നിത്തല എന്റെ സ്വന്തം ആളാണ്. എല്ലാവരോടും പറഞ്ഞ് ഗോപനെ വിജയിപ്പിക്കണം!’.
അതിനിടയിൽ തൊടാൻ ശ്രമിച്ചവരെ സ്നേഹപൂർവം വിലക്കിയെങ്കിലും ഒരാൾ എത്തിവലിഞ്ഞ് ഒന്നു തൊട്ടു. ‘ഈ തൊട്ടത് എല്ലാവർക്കുമായി വീതിച്ചു കൊടുത്തേക്കണം’– എന്നു നയത്തിൽ പറഞ്ഞ് സുരേഷ് ഗോപി വാഹനത്തിലേക്കു കയറി. അടുത്ത തൊഴിലുറപ്പു ജോലി നടന്ന കേന്ദ്രത്തിൽ കണ്ട നാടൻ ചീര തനിക്ക് എത്തിച്ചു നൽകണമെന്നും വില കണക്കു പറഞ്ഞു വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപി മടങ്ങിയത്.
കണ്ടിയൂരിലെ പരിപാടി കഴിഞ്ഞിറങ്ങുമ്പോൾ സുരേഷ് ഗോപിയുടെ അടുക്കലേക്ക് കുട്ടിക്കൂട്ടം ഓടിയെത്തി. അൽപം അകലം പാലിച്ച് അഭിവാദ്യം ചെയ്തപ്പോൾ കുട്ടികളുടെ ആവശ്യമെത്തി– ‘സർ, ഓട്ടോഗ്രാഫ് വേണം–’ നീട്ടിപ്പിടിച്ച പുസ്തകവും പേനയും തൊടാതെ സുരേഷ് ഗോപി കുഞ്ഞ് ആരാധകർക്ക് ഉപദേശം നൽകി – ‘കോവിഡ് ആണ്. ആരിൽ നിന്നും ഒന്നും വാങ്ങുകയും സ്പർശിക്കുകയും ചെയ്യരുത്!’ ഓട്ടോഗ്രാഫ് കിട്ടാതെ നിരാശരായെങ്കിലും സൂപ്പർതാരത്തെ അടുത്തു കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾ.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...