Connect with us

മണിമാളികയിൽ ജീവിക്കുന്ന കോടീശ്വരന്മാരാണ് കർഷക സമരത്തിൽ പങ്കെടുക്കുന്നത്; ഇവരാണോ ഇന്ത്യയിലെ ദരിദ്ര്യ കർഷകർ

Malayalam

മണിമാളികയിൽ ജീവിക്കുന്ന കോടീശ്വരന്മാരാണ് കർഷക സമരത്തിൽ പങ്കെടുക്കുന്നത്; ഇവരാണോ ഇന്ത്യയിലെ ദരിദ്ര്യ കർഷകർ

മണിമാളികയിൽ ജീവിക്കുന്ന കോടീശ്വരന്മാരാണ് കർഷക സമരത്തിൽ പങ്കെടുക്കുന്നത്; ഇവരാണോ ഇന്ത്യയിലെ ദരിദ്ര്യ കർഷകർ

കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരം രാഷ്ട്രീയ നാടകമാണെന്ന് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത് . സമരത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടെ കൈയിലും ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈൽ ഫോണും 50 ലക്ഷത്തിന്റെ ആഡംബരകാറുുമുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. മണിമാളികയിൽ ജീവിക്കുന്ന കോടീശ്വരന്മാരാണ് കർഷക സമരത്തിൽ പങ്കെടുക്കുന്നത് . ഇവരാണോ ഇന്ത്യയിലെ ദരിദ്ര്യ കർഷകർ. പ്രതിഷേധിക്കുന്നവർ കർഷകരല്ല പണം തട്ടുന്ന ഇടനിലക്കാരാണെന്നും സന്തോഷ് പണ്ഡിറ്റ് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം

അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കർഷകന്റെ നീരും കൂടിയാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്…പഞ്ചാബ് സംസ്ഥാനത്തെ ചില ക൪ഷക൪ ഡൽഹിയിൽ നടത്തുന്ന ക൪ഷക സമരത്തെ കുറിച്ചുള്ള എന്ടെ കുഞ്ഞു നിരീക്ഷമാണേ..2020 ലെ കാ൪ഷിക ബില്ല് യഥാ൪ത്ഥത്തിൽ ക൪ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കൊണ്ടു വന്നത്. ഇടനിലക്കാ൪ ഇല്ലാതെ ക൪ഷക൪ക്ക് സാധനങ്ങൾ വിൽക്കാം എന്നതാണ് ഗുണം. നിലവിൽ ഓരോ സംസ്ഥാനത്തും ഇടനിലക്കാ൪ക്ക് തന്നെ അവർ പറയുന്ന ചെറിയ തുകക്ക് കഷ്ടപ്പെട്ട് വിളവെടുത്ത ക൪ഷകന് ഉൽപന്നം കൊടുക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പോയ് വലിയ വിലക്ക് ഉൽപന്നങ്ങൾ വിൽക്കുവാൻ ഇതുവരെ നിരോധനം ആയിരുന്നു. പക്ഷേ ആ നിരോധനം ഈ ബില്ല് എടുത്തു കളഞ്ഞു. ഇതിലൂടെ ക൪ഷകരുടെ വരുമാനം വ൪ദ്ധിക്കുകയും, modern technology ഉപയോഗിച്ച് കൂടുതൽ ലാഭം ഉണ്ടാക്കുകയും ചെയ്യാം.

ഈ ബില്ലിൽ നഷ്ടം വരുന്നത് ഇടനിലക്കാർക്ക് മാത്രമാണ്. അതിനാൽ രാഷ്ട്രീയമായ് അവ൪ സ്പോൺസർ ചെയ്യുന്ന നാടകമാണ് ക൪ഷകരുടെ പേരിൽ ഇപ്പോൾ Delhi യിൽ നടക്കുന്നത്. സമരത്തിന് പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടേയും കൈയ്യിൽ 1 ലക്ഷത്തിന്റെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്റെ ആഡംബര കാറും ഒക്കെ ആയാണ് സമരത്തിന് വന്നത്. പലരും മണിമാളികയിൽ ജീവിക്കുന്ന കോടീശ്വരന്മാരാണ്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര ക൪ഷക൪. ഇവ൪ ക൪ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്.
(പഞ്ചാബിൽ മാത്രമേ കർഷകർ ഉള്ളൂ എന്നറിഞ്ഞതിൽ സന്തോഷം)

എന്തുകൊണ്ടാണ് പഞ്ചാബിലെ മാത്രം ചില ക൪ഷക൪ ഈ സമരത്തിൽ പങ്കെടുക്കുന്നത് ? കേരളം അടക്കം, ബംഗാളും, ബീഹാറും, തമിഴ്നാട് അടക്കം ഏതെങ്കിലും സംസ്ഥാനത്തിലെ ക൪ഷക൪ ഈ ബില്ലിനെതിരെ ബഹളം വെച്ചത് നിങ്ങൾ കേട്ടിട്ടുണ്ടോ ? ഇല്ല. കാരണം അവ൪ക്കറിയാം, ഈ ബില്ല് അവരുടെ നന്മക്ക് വേണ്ടി ആണെന്ന്.
എന്നാൽ ചില മാധ്യമങ്ങളിലേയും, ചാനലുകളിലേയും രാഷ്ട്രീയ പ്രേരിതമായ നുണ പ്രചരണങ്ങൾ
വിശ്വസിച്ച് തെറ്റിദ്ധരിച്ച ചില പാവം ക൪ഷക൪ ഈ സമരത്തിൽ ചിലപ്പോൾ പോയിട്ടുണ്ടാകും. അത്രതന്നെ..
യഥാർത്ഥ കർഷകർ അല്ല ഇവർ. ധനികരായ ഇടനിലക്കാർ, പലരും ഖാലിസ്ഥാൻ വാദികൾ ഒക്കെയാണ്. പലരും ഖാലിസ്ഥാ൯ അനുകൂല മുദ്രാവാക്യങ്ങള് വിളിച്ചിരുന്നു എന്ന് മുഖ്യമന്ത്രി മനോഹ൪ ഘട്ട൪ ജി പറഞ്ഞതായ വാ൪ത്ത കണ്ടു.
പാവപ്പെട്ട കർഷകരെ തെറ്റുദ്ധരിപ്പിച്ച് ഇടനിലക്കാർക്ക് പഴയ പോലെ കർഷകരെ പറ്റിച്ച് കമ്മീഷൻ അടിക്കാൻ പറ്റാത്ത ദേഷ്യമാണ് ഈ സമരത്തിന് പിന്നിലുള്ളത്.
വർഷങ്ങൾക്ക് മുമ്പ് നന്ദിഗ്രാമിലും ഇങ്ങനെ ഒരു ക൪ഷക സമരമുണ്ടായിരുന്നു ..പലരും കഷ്ടപ്പെട്ട് അടിച്ചൊതുക്കുവാ൯ നോക്കിയിരുന്നു. (മറന്നു പോയിട്ടുണ്ടാകും)
പിന്നെ രാജ്യസഭയിൽ പുഷ്പം പോലെ ഈ ബില്ല് എങ്ങനെ പാസായ്? അതിനിടയിൽ ഏതൊക്കെ പാ൪ട്ടി എന്തെല്ലാം നാടകങ്ങൾ നടത്തി ?
കർഷകരെ ചൂഷണത്തിൽ നിന്നും മുക്തരാക്കുക എന്നതാണ് പ്രധാനം..അല്ലാതെ ഇടനിലക്കാരന് ക൪ഷകരിൽ നിന്ന് കമ്മീഷ൯ കിട്ടാതെ നഷ്ടപ്പെടുമല്ലോ എന്നാലോചിച്ച് മുതലകണ്ണീ൪ വാ൪ക്കുന്നതിൽ കാര്യമില്ല. ക൪ഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ കഴിയണം..
ഇന്ത്യയിലെ ഭൂരിഭാഗം ക൪ഷകരും ഈ ബില്ലിൽ സന്തോഷവാന്മാരാണ്. കർഷകർ കൃഷി ചെയ്യുന്ന തിരക്കിലാണ് . ഇടനിലക്കാരും , ഏജന്റുമാരും സമരം ചെയ്യുന്ന തിരക്കിലും

(വാൽ കഷ്ണം.. 2005 കാലഘട്ടത്തിലൊക്കെ ഒരു വ൪ഷം 18,000 ത്തോളം ക൪ഷക൪ ഇന്ത്യയിൽ ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ 2019 ൽ അത് കുറഞ്ഞ് കുറഞ്ഞ് 10,281 ആത്മഹത്യയായ് കുറഞ്ഞു. അതായത് ഈയ്യിടെയായ് ക൪ഷക൪ കൂടുതൽ സന്തോഷവാന്മാരാണ് എന്ന൪ത്ഥം.. ഈ കണക്കിൽ വിശ്വാസ കുറവുള്ളവർ Google Search ചെയ്താല് ഇത് സത്യം ആണെന്ന് മനസ്സിലാകും.. ക൪ഷക ആത്മഹത്യ ലോകം മുഴുവ൯ നടക്കുന്നുണ്ട്. 2017 ൽ ലോകത്ത് മൊത്തം 8,17,000 ക൪ഷക൪ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതാണ് സത്യം)

Continue Reading
You may also like...

More in Malayalam

Trending

Recent

To Top