അവകാശങ്ങള്‍ ഉളളത് പശുവിനും മതത്തിനും മാത്രം; വീണ്ടും ശ്രീലക്ഷ്മി അറക്കൽ

യു ടൂബ് ചാനല്‍വഴി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടർന്ന് ഭാഗ്യലക്ഷ്മി , ആക്റ്റിവിടുകളായ ദിയ സന , ശ്രീലക്ഷ്മി അറക്കൽ എന്നിവർ വിജയ് പി നായര്‍ എന്ന യൂട്യൂബറെ കയ്യേറ്റം ചെയ്തത് കേരളം മൊത്തം ചർച്ച ചെയ്ത വിഷയമായിരുന്നു. യൂട്യൂബറെ മർദിച്ച കേസിൽ അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.
തന്റെ അഭിപ്രായം എവിടെയാണെങ്കിലും തന്റേടത്തോടെ തുറന്നു പറയുന്നതിൽ മുന്നിലാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ.ഇപ്പോൾ ഇതാ ഇന്ത്യയില്‍ മനുഷ്യന് അവകാശങ്ങളൊന്നുമില്ലെന്ന് ശ്രീലക്ഷ്മി അറക്കൽ. പശുവിനെ കൊന്നാല്‍ ഉടനെ ചിലരുടെ മതവികാരം വൃണപ്പെടുമെന്നും ശ്രീലക്ഷ്മി അറക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം
ഇന്ത്യ എന്ന രാജ്യത്ത് മനുഷ്യന് ഒരു അവകാശങ്ങളും ഇല്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇവിടെ അവകാശങ്ങള്‍ ഉളളത് പശുവിനും മതത്തിനും മാത്രമാണ് ! പശുവിനെ കൊന്നാല്‍ കോടതി ഇടപെടും , മതവികാരം വൃണപ്പെടും. പച്ചമനുഷ്യരെ ഭരണകൂടം തല്ലിചതച്ചാല്‍, കൊന്നുകളഞ്ഞാല്‍ ഒരാളും ഇടപെടില്ല. ഒരാള്‍ക്കും ഒന്നും വൃണപ്പെടില്ല .യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത , സാങ്കല്പികമായ , നുണയായ മതങ്ങളേയും ദൈവങ്ങളേയും സംരക്ഷിക്കാനായി കുറേ നിയമങ്ങള്‍.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...