വഴക്കുണ്ടാകുന്നത് നിസ്സാരകാര്യങ്ങള്‍ക്കാണ്; പക്ഷെ ഞാന്‍ മിണ്ടാതിരിക്കുമ്പോൾ ചേച്ചിയ്ക്ക് സങ്കടം വരും; ചിത്രയെ കുറിച്ച് ശരത്
Published on

പിന്നണി ഗാന രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സജീവമാണ് ഗായിക ചിത്ര. ചിത്രയുമായി ഏറ്റവും അടുത്ത സൗഹൃദം പുലര്‍ത്തുന്ന സംഗീത സംവിധായകനാണ് ശരത്. എന്നാല്‍ ഇപ്പോള്‍ ചിത്രയെ കുറിച്ച് ശരത് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ശരത്തിന്റെ വാക്കുകളിലൂടെ ….
ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് പല നിസ്സാരകാര്യങ്ങള്‍ക്കാണ്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ല. പലപ്പോഴും തമാശയ്ക്കാണ് തല്ല് ഉണ്ടാക്കി പിണങ്ങി ഇരിക്കുന്നത്. പക്ഷെ ഞാന്‍ മിണ്ടാതിരിക്കുമ്ബോള്‍ ചേച്ചിയ്ക്ക സങ്കടം വരും. ഞങ്ങളുടെ രണ്ട് പേരുടേയും വീട്ടുകാര്‍ തമ്മില്‍ നല്ല അടുപ്പമാണ്. എന്നെ കുറിച്ചുള്ള പല പരാതികളും എന്റെ ഭാര്യ സീത പറയുന്നത് ചേച്ചിയോടാണ്. അപ്പോള്‍ ചേച്ചി എന്ന തന്നെ വിളിച്ച് ചീത്ത പറയും. ചേച്ചി ദേഷ്യപ്പെടുമ്ബോള്‍ അവരുടെ മുഖം മാറും. അപ്പോള്‍ ഞാന്‍ ചേച്ചിയെ കാലി എന്നാണ് തമാശയ്ക്ക് വിളിക്കുന്നത്. ബാലരമയിലെ ഒരു കാക്കയുടെ കഥാപാത്രമാണ് കാലി.
എന്റെ വീട്ടില്‍ നിന്ന് ചിത്ര ചേച്ചിയുടെ വീട്ടിലേയ്ക്ക് നടന്ന് പോകനുള്ള ദൂരം മാത്രമേയുള്ളൂ. ഞാന്‍ ഇടയ്ക്ക് അവിടെ പോകുകയും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അതുപോലെ ചിത്ര ചേച്ചിയുടെ ഭര്‍ത്താവ് മോഹന്‍ ചേട്ടനുമായി വളരെ അടുത്ത ബന്ധമാണ്. സസ്യാഹാരം മാത്രമേ ചേച്ചി കഴിക്കുകയുള്ളൂ. വീട്ടില്‍ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും ചേച്ചി എന്നെ വിളിക്കും. അതുപോലെ തനിയ്ക്ക് മധുര പലഹാരങ്ങള്‍ ഇഷ്ടമായതിനാല്‍ എവിടെ പേയി വന്നാലു തനിയ്ക്ക് മധുര പലാഹാരങ്ങള്‍ പ്രത്യേകമായി കൊണ്ട് വന്ന് തരാറുണ്ട്.
എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക കരുതലാണ് ചിത്രക്ക്. ഒരു യാത്ര പോകുമ്പോൾ കൂടെയുള്ളവര്‍ ഒന്നും കരുതേണ്ട ആവശ്യമില്ല. എല്ലാ സാധനങ്ങളും ചേച്ചിയുടെ കൈകളില്‍ തന്നെ കാണും ഒരു സഞ്ചരിക്കുന്ന മെഡിക്കല്‍ ഷോപ്പാണ്. തലവേദന, തൊണ്ടവേദന, ജലദോഷം എന്നിങ്ങനെ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അതിനെല്ലാം ചേച്ചി മരുന്ന് തരും. അഹാര കാര്യവും അങ്ങനെ തന്നെയാണ്. അത്രയധികം കരുതലും സ്നേഹവുമാണ്. എല്ലാവരോടും അത്രയധികം സ്നേഹത്തോടെയാണ് ചേച്ചി ഇടപെടുന്നത്. തരംഗിണി സ്റ്റുഡിയോയില്‍ പാടാന്‍ എത്തിയപ്പോഴാണ് ചേച്ചിയെ ആദ്യമായി കാണുന്നത്. ഡ്യൂയറ്റ് ഗാനമാനമായിരുന്നു. അന്ന് ഞങ്ങള്‍ 14 ടേക്ക് പാടി. പിന്നീട് പാടന്‍ നില്‍ക്കുമ്ബോള്‍ ചേച്ചി തനിയ്ക്ക് മികച്ച പ്രോത്സാഹനമായിരുന്നു നല്‍കിയത്. അന്ന് തുടങ്ങിയ ആത്മ ബന്ധം ഇന്നും തുടരുന്നുണ്ട്.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...