മലയാളികളുടെ എക്കാലത്തെയും പ്രിയ നായിക; ആളെ പിടികിട്ടിയോ?
Published on

താരങ്ങളുടെയും സെലിബ്രിറ്റികളുടെയുമെല്ലാം കുട്ടിക്കാല ചിത്രങ്ങളും സ്ക്രീനിന് അപ്പുറത്തെ അവരുടെ വിശേഷങ്ങളുമെല്ലാം അറിയാൻ ആരാധകർക്ക് താൽപ്പര്യമാണ്. സെലിബ്രിറ്റികളുടെ പഴയ കാല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഇതാ മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയുടെ ചിത്രമാണ് വൈറലാകുന്നത്. ശോഭനയുടെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘വിടമാട്ടേക്സ്’ എന്ന ശോഭനയുടെ ഫാൻ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ശോഭനയുടെ നിരവധി കുട്ടിക്കാല ചിത്രങ്ങൾ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
അഭിനേത്രി എന്നനിലയിലും മികവുറ്റ ഭാരതനാട്ട്യം നർത്തകി എന്നനിലയിലും പ്രശസ്തയാണ് ശോഭന
230 ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരത്തിന് രണ്ടുതവണ അർഹയായി, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്
മലയാളസിനിമയിൽ നീണ്ട ഇടവേളകൾക്കു ശേഷം ശോഭന എത്തുമ്പോൾ പ്രേക്ഷകർ തങ്ങളുടെ പ്രിയതാരത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തന്നെ അതിനുദാഹരണം. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രവും എലഗൻസുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...