അയ്യപ്പന് ശക്തി തെളിയിച്ചു; ആദ്യം രഹ്ന ഫാത്തിമ, ഒടുവിൽ ബിന്ദു അമ്മിണിയും വിശ്വാസികള്‍ വിജയിച്ചോ?

അയ്യപ്പന് വീണ്ടും ശക്തി തെളിയിക്കുമ്പോൾ വിശ്വാസികള്‍ വിജയിച്ച കൊണ്ടിരിക്കുന്നു . ആദ്യം രഹ്ന ഫാത്തിമയായിരുന്നു.. ഒടുവിൽ ഇപ്പോൾ എത്തിനിൽക്കുന്നത് ബിന്ദു അമ്മിണിയിലാണ്.
ശബരിമലയില്‍ പോയതില്‍ പശ്ചാത്താപമില്ലെന്നും ഇനി ജീവിതത്തില്‍ പോകാന്‍ ആഗ്രഹമില്ലെന്നും ബിന്ദു അമ്മിണി. തന്നെ തെറിവിളിച്ചും പ്രകോപിപ്പിച്ചും വീണ്ടും ശബരിമലയിലേക്ക് എത്തിച്ച് അത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് . നേരത്തെ സുപ്രീംകോടതി നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയിൽ സന്ദര്‍ശനം നടത്തിയത്. ഹിന്ദുത്വത്തിന്റെ പേരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തെരുവില്‍ അക്രമം നടത്തിയപ്പോഴാണ് ശബരിമല സ്ത്രീദര്‍ശനം അനിവാര്യമായി തോന്നിയതും സന്ദര്‍ശിച്ചതെന്നും ബിന്ദു അമ്മിണി കോഴിക്കോട് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അന്നു മുതല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ നിരന്തരം വേട്ടയാടുകയാണ്. സമൂഹ മാധ്യമം വഴിയും ഫോണിലൂടെയും വധഭീഷണിയും തന്റെതെന്ന പേരില്‍ വ്യാജ അശ്ലീല വിഡിയോകളും പ്രചരിപ്പിക്കുകയാണ്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ബിന്ദു പറഞ്ഞു.
ഇരുപത്തിയെട്ട് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കു ശേഷം 2018 സെപ്റ്റംബർ 29-ലെ സുപ്രീം കോടതിയുടെ യുവതീ പ്രവേശത്തിന് അനുകൂലമായ വിധി പ്രഖ്യാപനത്തിനു ശേഷം ശബരിമല ക്ഷേത്ര ദർശനം നടത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയ രണ്ടു യുവതികളാണ് ബിന്ദുവും കനകദുർഗയും.
ബി.ബി.സി., അൽ ജസീറ ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങളും ഇന്ത്യയിലെ മുഴുവൻ പത്ര മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
അതെ സമയം കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ രഹന ഫാത്തിമയ്ക്ക് മുന്നറിയിപ്പുമായി കോടതിയും എത്തിയിരുന്നു . സമൂഹമാധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ടതിനു പത്തനംതിട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹന അഭിപ്രായ പ്രകടനം നടത്തുന്നതിനെ ഹൈക്കോടതി വിലക്കുകയായിരുന്നു . ഹൈക്കോടതിയുടെ വിലക്ക് പ്രകാരം അടുത്ത ആറ് മാസത്തേയ്ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കാൻന് പാടില്ല.
സ്വന്തമായി സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങി അതിലൂടെ ലോകമെങ്ങുമുള്ള വിശ്വാസികളെ മുറിപ്പെടുത്തിയും , പരിഹസിച്ചും മുന്നേറുമ്പോഴാണ് രഹന ഫാത്തിമക്ക് കോടതി തന്നെ തടയിട്ടത്. ഗോമാതാ ഉലര്‍ത്തിയത്, നഗ്നത കാട്ടി ചാളക്കറി ഉണ്ടാക്കല്‍ ഇതെല്ലാമായിരുന്നു രഹന തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടു വഴി സ്ഥിരമായി ചെയ്തിരുന്നത്. കുക്കറി ഷോയില്‍ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതു ജാമ്യവ്യവസ്ഥയുടെ ലംഘനമായതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയാണു ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നു പറഞ്ഞാണ് മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനം വിലക്കിയത്.
2 കേസിൽ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും അവരുടെ പെരുമാറ്റത്തിൽ യാതൊരു തരത്തിലുമുള്ള മാറ്റമുണ്ടാക്കിയിട്ടില്ല. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്നു കരുതുന്നു എന്നായിരുന്നു പറഞ്ഞ് വച്ചത്. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുതെന്നു തിരിച്ചറിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചു. .നിശ്ചിത ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണമെന്നത് ഉൾപ്പെടെ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിരിക്കുകയാണ് . വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുകയും ചെയ്യും
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...