നൂറു രൂപയ്ക്ക് ഏത് സമരത്തിനും എത്തുന്ന ദാദി’ കര്‍ഷക സമരത്തെ അപമാനിച്ച് ട്വീറ്റ്, വിവാദമായതോടെ പോസ്റ്റ് മുക്കി കങ്കണ

തന്റെ ഏത് അഭിപ്രായവും വിവാദമാക്കുന്ന നടിയാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലെ ബില്‍ക്കിസ് ബാനോ എന്ന ദാദിയ്ക്കെതിരെ കങ്കണ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ടൈം മാഗസിനില്‍ ഇന്ത്യയെ സ്വാധീനിച്ച നൂറു വ്യക്തികളുടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ട അതേ ദാദിയാണ് ഇത്. 100 രൂപയ്ക്ക് ഏത് സമരത്തിനും അവര്‍ എത്തും’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരുന്നത്. സംഭവം വിവാദമായതോടെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
കങ്കണയ്ക്ക് പിന്നാലെ നിരവധി പേരാണ് ദാദിയ്ക്കെതിരെയുള്ള ട്വീറ്റുകള്‍ പങ്കു വെച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും സമീപിച്ചാല്‍ സമരങ്ങള്‍ക്ക് ദാദിയെ ലഭിക്കുന്നതാണ്. ഒരു ദിവസത്തെ കൂലിയും, വസ്ത്രവും, ഭക്ഷണവും, അവാര്‍ഡും നല്കുകയാണെങ്കില് ദാദി സമരത്തിന് വരും എന്ന ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സിഎഎ വിരുദ്ധ സമരത്തിലും സജീവമായിരുന്നു ബില്‍ക്കിസ്. 2020 ലെ ടൈംസ് മാഗസിന്റെ ഇന്ത്യയെ സ്വാധീനിച്ച നൂറു പേരുടെ പട്ടികയില്‍ ഇടം നേടിയ വ്യക്തി കൂടിയാണ് ബില്‍ക്കിസ് ബാനോ.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...