കുട്ടികളെ സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു; ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടത്; ജൂഹി ചൗളയുടെ ആ വെളിപ്പെടുത്തലിൽ പകച്ച് ആരാധകർ

ഹരികൃഷ്ണൻസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു നടി ജൂഹി ചൗള. മികച്ച പ്രകടനത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയായിരുന്നു താരം. 1984-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലെ വിജയി കൂടി ആയിരുന്ന ജൂഹി പിന്നീടായിരുന്നു അഭിനയത്തിലേക്ക് തിരിഞ്ഞത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ കുട്ടികളെക്കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ആദ്യമൊന്നും തനിക്ക് കുട്ടികളോട് ഒരു സ്നേഹവും തോന്നിയിരുന്നില്ലെന്നും പിന്നീട് അത് മാറിയത് എങ്ങനെയാണെന്നും പങ്കുവെക്കുകയാണ് ജൂഹി.
ജൂഹി ചൗളയുടെവാക്കുകള്,
ഹം ഹേ രഹി പ്യാര് കേ തുടങ്ങിയ സിനിമകള്‍ ചെയ്തെങ്കിലും കുട്ടികളെ സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമി ല്ലായിരുന്നു. ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്. പക്ഷേ ഞാന്‍ ഒരു അമ്മയായതിന് ശേഷം കുട്ടികളെ മറ്റൊരു രീതിയില്‍ നോക്കികാണാന്‍ തുടങ്ങി. അത് എന്നില്‍ മാറ്റമുണ്ടാക്കി.മക്കളുടെ പേര് ജാന്‍വി, അര്ജുന് എന്നിങ്ങനെയാണ്. തന്റെ സിനിമകള്‍ കാണുന്നതില്‍ മക്കള്‍ക്ക് അത്ര താല്പര്യമുണ്ടാവാറില്ല. അമ്മയെ റൊമാന്റിക്ക് ചിത്രങ്ങളില്‍ കാണുമ്പോൾ വിചിത്രമായി തോന്നുമെന്നാണ് അവരുടെ അഭിപ്രായം
പെര്‍ഫെക്ട് പേരന്റ് എന്നൊന്ന് ഇല്ല. ചെറുപ്പത്തില്‍ തന്റെ മാതാപിതാക്കളും ജോലിക്കാരായിരുന്നു. എന്റെ ചിത്രീകരണമെല്ലാം മുംബൈ കേന്ദ്രീകരിച്ചാക്കാന്‍ ശ്രമിക്കാറുണ്ട്. ഇനി പുറത്തുപോവുകയാണെങ്കിലും കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കും. മിക്കപ്പോഴും അമ്മായിഅമ്മയോ നാത്തൂനോ ഉണ്ടാകും. മുംബൈ വിട്ട് പോയാല്‍ തന്നെ പത്ത് ദിവസത്തില്‍ കൂടുതല്‍ തനിക്ക് നില്ക്കാന് സാധിക്കാറില്ലെന്നും ജൂഹി പറയുന്നു.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...