ആ കഥാപാത്രം ചെയ്യുകയെന്നത് ഭാഗ്യം തന്നെയാണ്; ആ ദൗത്യം ഞാൻ ഏറ്റെടുക്കുന്നു; നവീൻ അറക്കൽ

ഇടവേളയ്ക്കു ശേഷം പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വരുകയായിരുന്നു ശബരി നാഥ്. താരത്തിന്റെ വിയോഗത്തിൽ നിന്ന് ഇന്നും പലർക്കും കര കയറാൻ സാധിച്ചിട്ടില്ല. ശബരിയുടെ മരണത്തിന് പിന്നാലെ പരമ്പരയിലെ അരവിന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബിഗ് ബോസ് താരവും, സീരിയൽ താരം പ്രദീപ് ചന്ദ്രനായിരുന്നു
എന്നാൽ പിന്നീട് താൻ ആ കഥാപാത്രം ഇനി ചെയ്യില്ല എന്ന് പ്രദീപ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. തന്റെ ആരാധകർക്ക് തന്നെ ഈ കഥാപാത്രത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നാണ് പ്രദീപ് പിന്മാറുവാനുള്ള കാരണമായി പറഞ്ഞത്.
ശബരിയുടെ ഈ കഥാപാത്രം ആരാണ് ഇനി ഏറ്റെടുക്കുക എന്ന ചർച്ചകൾ നടക്കുമ്പോഴാണ്, നടൻ നവീൻ അറക്കലിന്റെ പുതിയ അഭിമുഖം ശ്രദ്ധേയമാകുന്നത്. ഇനി മുതൽ ആ കഥാപാത്രം താൻ ആണ് ചെയ്യുക എന്ന് നവീൻ ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. പ്രണയം, സീത തുടങ്ങിയ സീരിയലുകളിലൂടെ പ്രശസ്തി നേടിയ നവീൻ, സ്റ്റാർ മാജിക് ഷോ പ്രേക്ഷകരുടെ പ്രിയപ്പെട്ട മസിൽ അളിയനാണ്.
“ഇതൊരു അനുഗ്രഹം തന്നെയാണ്. ശബരി എന്റെ വളരെ നല്ല സുഹൃത്തായിരുന്നു. ഒരു സുഹൃത്ത് എന്നതിലുപരി, അവന്റെ ഒരു ആരാധകൻ തന്നെയായിരുന്നു ഞാൻ, അവന്റെ ആറ്റിട്യൂട്, ഫിറ്റ്നെസ്സിനോടുള്ള താല്പര്യം ഒക്കെ എന്നെ ആകർഷിച്ചിരുന്നു. ശബരി ചെയ്തിരുന്ന ഒരു കഥാപാത്രം ചെയ്യുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. അവന്റെ ആത്മാവിനുള്ള എന്റെ ആദരവ് ആണ് ഇത്. എന്നാൽ കഴിയും വിധം ഞാൻ അത് നന്നായി പ്രേക്ഷകരിൽ എത്തിക്കും,” നവീൻ പറഞ്ഞു. കൂടാതെ, ഒരു സപ്പോർട്ടിങ് ആക്ടർ ആകുന്നതിൽ തനിക്കെപ്പോഴും സന്തോഷമേ ഉള്ളു എന്നും നവീൻ കൂട്ടിച്ചേർത്തു. “എന്റെ പ്രാധാന്യം നോക്കി മാത്രം ഞാൻ ഒരു കഥാപാത്രവും തിരഞ്ഞെടുക്കാറില്ല. ഒരു ഗസ്റ്റ് റോൾ ആണെങ്കിലും അത് നൂറു ശതമാനം നന്നായി ചെയ്യുക അതാണ് എന്റെ പോളിസി. ഓരോ കഥാപാത്രവും നിങ്ങളിലെ നടനെ നന്നാക്കുകയെ ഉള്ളു,” യെന്നും നവീൻ കൂട്ടിച്ചേർത്തു
സച്ചിയും രേവതിയും കിട്ടിയ ഓർഡർ ഗംഭീരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ഇതൊന്നും കണ്ടിഷ്ടപ്പെടാത്ത ചന്ദ്രമതിയും ശ്രുതിയും ഇടയ്ക്ക് ചെറിയ പ്രശ്ങ്ങൾ ഉണ്ടാക്കി....
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
നന്ദ ഒരിക്കലും ഗൗതമിനോട് ഗൗരിയുടെ അച്ഛൻ നിങ്ങളാണ്, എന്നുള്ള സത്യം പറഞ്ഞിട്ടില്ല. ഗൗരിയോടെന്നല്ലേ ആരോടും. പക്ഷെ നിർമ്മൽ ആ സത്യം ഗൗതമിനെ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...