Connect with us

ആരേയും അനുകരിക്കാൻ ശ്രമിക്കാറില്ല; എനിക്ക് ഞാൻ ആയിരിക്കുന്നതാണ് ഇഷ്ടം; എന്റെ ശരി ചിലപ്പോൾ എന്റേത് മാത്രമായിരിക്കും

serial

ആരേയും അനുകരിക്കാൻ ശ്രമിക്കാറില്ല; എനിക്ക് ഞാൻ ആയിരിക്കുന്നതാണ് ഇഷ്ടം; എന്റെ ശരി ചിലപ്പോൾ എന്റേത് മാത്രമായിരിക്കും

ആരേയും അനുകരിക്കാൻ ശ്രമിക്കാറില്ല; എനിക്ക് ഞാൻ ആയിരിക്കുന്നതാണ് ഇഷ്ടം; എന്റെ ശരി ചിലപ്പോൾ എന്റേത് മാത്രമായിരിക്കും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബിനിൽ എസ് ഖാദർ. വേറിട്ട കഥാപാത്രങ്ങളിലൂടെയും അഭിനയ ശൈലിയിലൂടെയുമാണ് ബിനിൽ പ്രേക്ഷകരുടെ പ്രിയപെട്ടവനായത്

അടുത്തിടെയായി താരം സീരിയലുകളിൽ സജീവമല്ല. ആരാധകരുടെ നിരന്തരമായ ചോദ്യങ്ങൾക്ക് മറുപടിയായി ബിനിൽ സോഷ്യൽ മീഡിയയിലൂടെ കുറിപ്പുമായി എത്തിയിരുന്നു . വീടുപണിയുടെ തിരക്കിലാണെന്നും ചില കഥാപാത്രങ്ങൾ തിരക്കിനിടെ കൈവിട്ട് പോയതായുമൊക്കെ ബിനിൽ വ്യക്തമാക്കി. അതിനു പിന്നാലെ തന്നെ പറ്റി കുറ്റവും പരാതിയും പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു എന്ന് തുടങ്ങുന്ന ഒരു കുറിപ്പാണ് നടൻ പങ്കുവെച്ചിരുന്നു

ഇപ്പോഴിതാ തന്റെ പുത്തൻ ചിത്രവും താരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഞാൻ ആരേയും അനുകരിക്കാൻ ശ്രമിക്കാറില്ല. എനിക്ക് ഞാൻ ആയിരിക്കുന്നതാണ് ഇഷ്ടം. എന്റെ ശരി ചിലപ്പോൾ എന്റേത് മാത്രമായിരിക്കാം.’ എന്ന് കുറിച്ചുകൊണ്ടാണ് ബിനിൽ ൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അഭിനയത്തിൽ നിന്നും പിന്മാറാൻ ഉള്ള കാരണത്തിന് ബിനിൽ മുൻപ് നൽകിയ വിശദീകരണം ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ‘പലരും ചോദിക്കുന്നു, എന്താ ഇപ്പോ സീരിയലിൽ കാണുന്നില്ലല്ലോ എന്ന്. അവസരങ്ങൾ ഉണ്ട്. പക്ഷേ ഞാനിപ്പോൾ എന്റെ വീടു പണിയുടെ തിരക്കിൽ ആണ്. അതുകൊണ്ട് നല്ല കഥാപാത്രങ്ങൾ പലതും നഷ്ടമായി. ഇവിടെ അല്പം സെറ്റായാൽ ഞാൻ അഭിനയം തുടരും. സ്നേഹത്തോടെ ബിനിൽ എസ് ഖാദർ’. എന്നായിരുന്നു നടൻ്റെ കുറിപ്പ്.

Continue Reading
You may also like...

More in serial

Trending

Recent

To Top