Connect with us

പാടാത്ത പൈങ്കിളിയില്‍ ഞാൻ ഉണ്ടാകില്ല; സീരിയലിൽ നിന്ന് പിന്മാറുകയാണെന്ന് പ്രദീപ് ചന്ദ്രന്‍

serial

പാടാത്ത പൈങ്കിളിയില്‍ ഞാൻ ഉണ്ടാകില്ല; സീരിയലിൽ നിന്ന് പിന്മാറുകയാണെന്ന് പ്രദീപ് ചന്ദ്രന്‍

പാടാത്ത പൈങ്കിളിയില്‍ ഞാൻ ഉണ്ടാകില്ല; സീരിയലിൽ നിന്ന് പിന്മാറുകയാണെന്ന് പ്രദീപ് ചന്ദ്രന്‍

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയതാരമാണ് പ്രദീപ് ചന്ദ്രൻ. ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രദീപ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോൾ ഇതാ ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്തയുമായിട്ടാണ് പ്രദീപ് എത്തിയത്. പാടാത്ത പൈങ്കിളിയെന്ന സീരിയലിൽ നിന്ന് താൻ പിന്മാറുകയാണെന്നാണ് താരം അറിയിച്ചത്

സുധീഷ് ശങ്കർ ഒരുക്കുന്ന സീരിയൽ ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു സംപ്രേക്ഷണം ആരംഭിച്ചത്. പാടാത്ത പൈങ്കിളിയിൽ അരവിന്ദൻ എന്ന കഥാപാത്രത്തെയായിരുന്നു പ്രദീപ് ചന്ദ്രൻ അവതരിപ്പിച്ചിരുന്നത്. അന്തരിച്ച നടൻ ശബരീനാഥ് അവതരിപ്പിച്ചകഥാപാത്രത്തെയായിരുന്നു പ്രദീപ് ചെയ്തത്.

ശബരിയോടുളള ഒരു സ്‌നേഹത്തിന്റെ പുറത്തും, മെരിലാന്റ് പോലെയുളള ഒരു വലിയ നിര്‍മ്മാതാക്കളോടുംകൂടി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം ആയതുകൊണ്ടാണ് ഏറ്റെടുത്തത്. ഇപ്പോള്‍ ഞാന്‍ ആ കഥാപാത്രം ഉപേക്ഷിച്ചുവെന്ന് നടന്‍ പറയുന്നു.

ഇനി പാടാത്ത പൈങ്കിളിയില്‍ ഉണ്ടാകില്ല. അഭിനയിച്ച കുറച്ചുഭാഗങ്ങള്‍ കുറച്ചുനാള്‍ ഉണ്ടാകും. എന്നെ ഞാന്‍ ആക്കിയ എഷ്യാനെറ്റിനോടും സംവിധായകന്‍ സുധിച്ചേട്ടനോടുളള കടപ്പാട് മൂലമാണ് അഭിനയിക്കാന്‍ എത്തിയത്. ഒരിക്കലും പരമ്പരയെ കുറച്ചുകാണുകല്ല, ചെയ്തുതുടങ്ങിയപ്പോള്‍ ആണ് എന്റെ റോള്‍ എനിക്ക് മനസിലാകുന്നത് എന്നും പ്രദീപ് ചന്ദ്രന്‍ പറഞ്ഞു. മുന്‍പ് പല ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാകാം എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും അരവിന്ദിനെ ഉള്‍ക്കൊളളാന്‍ കഴിയാഞ്ഞത്, അതുകൊണ്ടാണ് ഈ പിന്മാറ്റമെന്നും പ്രദീപ് വ്യക്തമാക്കി

More in serial

Trending

Recent

To Top