പാറമട വീട്ടിൽ സന്തോഷം ഉപ്പും മുളകിലേക്ക് ലച്ചു തിരിച്ചെത്തുന്നു? പരമ്പര മാറി മറിയുന്നു
Published on

ആവർത്തന വിരസതയും കണ്ണീരും കുശുമ്പും നിറഞ്ഞ പരമ്പരകൾ കണ്ട് മടുത്ത പ്രേക്ഷകരുടെ മനസ്സുകൾ കീഴടക്കിയ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. ബാലുവിന്റെ മക്കളായി അഭിനയിക്കുന്നവരേയും പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. മുടിയന്, ലച്ചു, കേശു, ശിവാനി, പാറുക്കുട്ടി ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ലച്ചുവിനെ അവതരിപ്പിച്ചത് ജൂഹി റുസ്തഗിയായിരുന്നു. പരമ്പരയിലെ ലച്ചുവിന്റെ വിവാഹത്തോടെ ജൂഹി സീരിയലിൽ നിന്ന് പിന്മാറുകയായിരുന്നു . അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പറഞ്ഞ് ജൂഹി തന്നെ ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു
മികച്ച യാത്രയായപ്പു തന്നെയാണ് അണിയറപ്രവർത്തകർ ജൂഹിക്ക് നൽകിയത്. പിന്നീട് ആര്‍ട്ടിസ്റ്റായ റോവിന് ജോര്‍ജുമായി നടി പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹം ഉണ്ടെന്നുമുള്ള വാർത്തകൾ എത്തിയിരുന്നു. ലച്ചു പിന്മാറിയതോടെ കടുത്ത നിരാശയിലായിരുന്നു ആരാധകർ. വീണ്ടും പരമ്പരയിലേക്ക് തിരികെയെത്തണമെന്നുള്ള ആവിശ്യവുമായാണ് ആരാധകർ എത്തിയത് . എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പാണ് വൈറലാകുന്നത് ഉപ്പും മുളകിലേക്ക് ലച്ചു തിരിച്ച് വന്നിരുന്നുവെങ്കില്‍ പരമ്പര ഇങ്ങനെയായി തീരുമെന്നുള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത് . സുനില്‍കുമാര്‍ സികെ യാണ് പോസ്റ്റുമായി എത്തിയത്
വിവാഹത്തോടെയായിരുന്നു ലച്ചു ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷയായത്. വിവാഹ ശേഷവും ഉപ്പും മുളകില്‍ തുടരുമെന്നും, ലച്ചുവിന്റെയാണ് വിവാഹമെന്നും ജൂഹിയുടേത് അല്ലെന്നും അഭിനയരംഗത്ത് തുടരുമെന്നുമൊക്കെയായിരുന്നു ആദ്യം പറഞ്ഞത്. കല്യാണത്തിന് ശേഷം ലച്ചു പാറമട വീട്ടിലേക്ക് തിരികെ വന്നാൽ എങ്ങനെ ഉണ്ടാകും? എന്റെ ഭാവനയിൽ വിരിഞ്ഞ ഒരു ആശയം പഴയ എപ്പിസോഡിലെ രംഗങ്ങൾ ഉപയോഗിച്ച് ചിത്രകഥാ രീതിയിൽ എഡിറ്റ് ചെയ്തപ്പോള്‍ എന്നായിരുന്നു സുനില്‍കുമാര്‍ സികെ കുറിച്ചത്. കാലങ്ങള്‍ക്ക് ശേഷം ലച്ചു വീട്ടിലെത്തിയതോടെ എല്ലാവരും സന്തോഷത്തിലാണ്. ലച്ചുവിന്റെ വരവ് ശരിക്കും ആഘോഷിക്കുകയാണ്. അതിനിടയിലാണ് ബാലു വരവിന് പിന്നിലെ ഉദ്ദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്. സ്വത്ത് ചോദിക്കാനുള്ള വരവാണോയെന്നായിരുന്നു ബാലു ചോദിച്ചത്. ബാലുവിനോട് ചുമ്മാതിരിക്കാനായി പറയുകയായിരുന്നു നീലു. സിദ്ധു വന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ ചേട്ടന് ലീവില്ലെന്നായിരുന്നു ലച്ചുവിന്റെ മറുപടി.
വിവാഹ ശേഷം എല്ലാവരേയും തനിക്ക് മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു ലച്ചു പറഞ്ഞത്. ഞങ്ങള്‍ക്കും നിന്നെ മിസ്സ് ചെയ്യുന്നുന്നുണ്ടെന്ന് നീലു പറഞ്ഞപ്പോൾ കളിയാക്കിയതല്ലെന്നും എല്ലാവര്ക്കും മിസ്സ് ചെയ്യുന്നുണ്ടെന്നുമായിരുന്നു ബാലുവും സംഘവും പറഞ്ഞത്. കെട്ടിച്ച് വിട്ടതോടെ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും നൈസായിട്ട് ഒഴിവാക്കിയതെന്നുമായിരുന്നു ലച്ചു പറഞ്ഞത്. താന്‍ നിത്യേന വാട്സാപില്‍ മെസ്സേജ് ചെയ്യാറില്ലേയെന്നായിരുന്നു മുടിയന്റെ ചോദ്യം. നാലാളറിയുന്ന രീതിയില്‍ വിവാഹം കഴിച്ച് വിട്ടപ്പോള്‍ ഇങ്ങനെ പരാതിയാണോയെന്നായിരുന്നു ബാലു ചോദിച്ചത്. കുറച്ചുനാള്‍ ഇവിടെ നില്ക്കാനാഗ്രഹമുണ്ടെന്ന് ലച്ചു പറഞ്ഞപ്പോള്‍ എല്ലാവരും പിന്തുണയ്ക്കുകയായിരുന്നു. ലച്ചൂ, നീ പോവേണ്ടെന്നും നമുക്ക് ഇവിടെ തകര്‍ക്കാമെന്നുമായിരുന്നു മുടിയനും കേശുവും ശിവയും പറഞ്ഞത്. അച്ഛന് വിളിച്ച് പറഞ്ഞോളുമെന്നും പ്രസവം കഴിഞ്ഞിട്ടേ നിന്നെ വിടുന്നുള്ളൂവെന്നുമായിരുന്നു നീലു പറഞ്ഞത്
ഇങ്ങനെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...