പോലീസ് നിയമ ഭേദഗതി മാധ്യമങ്ങൾക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുത്; വിനയൻ
Published on

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് സംവിധായകനുമായ വിനയന് രംഗത്ത്. പോലീസ് നിയമ ഭേദഗതി മാധ്യമങ്ങൾക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിനയൻ പറയുന്നു
‘സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ അപമാനിക്കുന്ന വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ശക്തമായ ശിക്ഷ കൊടുക്കുകയും വേണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.. പക്ഷേ സൈബര്‍ ബുള്ളിയിംഗ് നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന പോലീസ് നിയമഭേദഗതി ഫലത്തില്‍ അഭിപ്രായ സ്വാതന്ത്യത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന പോലീസ് രാജിലോട്ടു മാറിയാല്‍ എന്താകും സ്ഥിതിയെന്ന് വിനയന് ചോദിക്കുന്നു
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
പുതുതായി കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മാധ്യമങ്ങൾക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുത്. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ അപമാനിക്കുന്ന വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ശക്തമായ ശിക്ഷ കൊടുക്കുകയും വേണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.. പക്ഷേ സൈബര്‍ ബുള്ളിയിംഗ് നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന പോലീസ് നിയമഭേദഗതി ഫലത്തില്‍ അഭിപ്രായ സ്വാതന്ത്യത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന പോലീസ് രാജിലോട്ടു മാറിയാല്‍ എന്താകും സ്ഥിതി..? ഭാവിയില്‍ അതിനു പോലും ഇട നല്കുന്ന രീതിയിലാണ് ഈ നിയമ ഭേദഗതി എന്നത് നിര്‍ഭാഗ്യകരമാണ്.. ആര്‍ക്കും പരാതി ഇല്ലങ്കിലും പോലീസിനു കേസെടുക്കാന്‍ കഴിയുന്ന കോഗ്നിസബിള്‍ ആക്ട് വലിയ അപകടകാരിയാണ്.. ഈ നിയമത്തിനു വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രായോഗികമാക്കിയില്ലങ്കില്‍ അതു മാദ്ധ്യമ സ്വാതന്ത്യത്തിനു നേരെയുള്ള കടന്നു കയറ്റമാകും എന്ന കാര്യത്തില്‍ സംശയമില്ല..
അതെ സമയം പോലീസ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരിക്കുന്നു . തല്ക്കാലം നിയമഭേദഗതി നടപ്പാക്കില്ല. തുടര്‍ തീരുമാനം നിയമസഭയില്‍ ചര്‍ച്ചക്ക് ശേഷമെന്നും മുഖ്യമന്ത്രി പറഞ്ഞത് . നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...