ലാലേട്ടൻ ശാന്ത സ്വഭാവക്കാരൻ ..മമ്മൂക്ക നേരെ തിരിച്ചാണ്.. പെട്ടെന്ന് പൊട്ടിത്തെറിക്കും; താര രാജാക്കന്മാരുടെ സ്വാഭാവത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് പറയുന്നു

മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പ്രൊഡക്ഷന്‍ കണ്ട്രോളറും അഭിനേതാവുമായ ബദറുദീന്‍ . രണ്ട് താരങ്ങളെ കുറിച്ച് ബദറുദീന്‍ നടത്തിയ തുറന്ന് പറച്ചിലുകള്‍ വീണ്ടും ശ്രദ്ധേയമാകുന്നു
മോഹന്‍ലാല്‍ ശാന്ത സ്വഭാവക്കാരനും എല്ലാവരുമായും വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും മുന്നോട്ടു പോകുന്ന ആളാണ്. ആരെയും വേദനിപ്പിക്കാതെ, എല്ലാവരേയും പരിഗണിച്ചു മുന്നോട്ടു പോകുന്ന മോഹന്‍ലാല്‍ വളരെ അപൂര്‍വമായേ ദേഷ്യപ്പെടാറുള്ളു, പക്ഷെ അദ്ദേഹം ഇടഞ്ഞാല്‍ അത് വലിയ പ്രശ്നമായി മാറും. ആ ദിവസം പിന്നെ അദ്ദേഹത്തെ നോക്കണ്ട എങ്കിലും തന്റെ സിനിമയെ ബാധിക്കുന്ന തരത്തില്‍ പെരുമാറാറില്ല-ബദറുദീന്‍ പറഞ്ഞു.
മമ്മൂട്ടിയുടെ സ്വഭാവമാകട്ടെ നേരെ തിരിച്ചാണ്. മമ്മൂട്ടിയുടെ പിടി വാശി കുറച്ചു കടുപ്പമാണ്. മമ്മൂട്ടി പെട്ടെന്ന് പൊട്ടിത്തെറിക്കുമെങ്കിലും ആ ദേഷ്യം കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടാകു. ഇരുവരും ഇത്ര വലിയ നിലയില്‍ എത്തിയത് അവരുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണവും അതുപോലെ കഠിനാധ്വാനവും കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...