ഇന്നലെയാണ് ലാലേട്ടന് ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്.. സമ്മര്‍ദ്ധങ്ങള്‍ക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്തു! നല്ല നടന് മാത്രമല്ല നല്ല സംഘാടകന്‍ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം…

‘അമ്മ’ സംഘടനയിൽ വീണ്ടും ഒരു പൊട്ടിതെറിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ‘അമ്മ’യില്‍ നിന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം താര സംഘടന യോഗം കൂടിയത്. ഇതിന് പിന്നാലെയാണ് സംഘടന വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.
ബിനീഷ് കോടിയേരിക്കെതിരെ നടപടി ഉടന്‍ സ്വീകരിക്കില്ലെന്നാണ് അമ്മ വ്യക്തമാക്കിയത്. ബിനീഷിനോട് വിശദീകരണം തേടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംഘടനവാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരെനടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേശ് കുമാര്‍ എംഎല്‍എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവയാണ് യോഗത്തില്‍ ചര്‍ച്ചയായത്.
ഇപ്പോള്‍ സംഭവത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
വലിപ്പ ചെറുപ്പമില്ലാതെ മലയാളത്തിന്റെ എല്ലാ നടി നടന്മാരെയും കൂടെ നിര്‍ത്തുക എന്നുള്ളത് സത്യന് മാഷും, നസീര്‍ സാറും, മധു സാറും മലയാള സിനിമാ പ്രേക്ഷകരും അങ്ങിനെ ഒരു പാട് മനുഷ്യര്‍ എന്നെ ഏല്‍പ്പിച്ച ഉത്തവാദിത്വമാണ് എന്ന തികഞ്ഞ ബോധ്യത്തോടെ എടുത്ത തീരുമാനം… എന്നെ പോലെ ഇടക്കൊക്കെ അഭിപ്രായ വിത്യാസങ്ങള്‍ പറയുന്നവര്‍ക്കുപോലും ഇടം നല്കുന്ന തീരുമാനം… മൗനം വാചാലമാകുന്ന തീരുമാനം…- ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ്,
ഇന്നലെയാണ് ലാലേട്ടന് ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്… ഒരു സമ്മര്‍ദ്ധങ്ങള്‍ക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്ത ദിവസം…താന്‍ ഒരു നല്ല നടന് മാത്രമല്ല നല്ല സംഘാടകന്‍ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം… അമ്മയിലെ അംഗങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ക്ക് എല്ലാത്തിനും ഒരേ സ്വഭാവമല്ലെന്നുള്ള തീരുമാനം… വലിപ്പ ചെറുപ്പമില്ലാതെ മലയാളത്തിന്റെ എല്ലാ നടി നടന്മാരെയും കൂടെ നിര്‍ത്തുക എന്നുള്ളത് സത്യന് മാഷും, നസീര്‍ സാറും, മധു സാറും മലയാള സിനിമാ പ്രേക്ഷകരും അങ്ങിനെ ഒരു പാട് മനുഷ്യര്‍ എന്നെ ഏല്‍പ്പിച്ച ഉത്തവാദിത്വമാണ് എന്ന തികഞ്ഞ ബോധ്യത്തോടെ എടുത്ത തീരുമാനം… എന്നെ പോലെ ഇടക്കൊക്കെ അഭിപ്രായ വിത്യാസങ്ങള്‍ പറയുന്നവര്‍ക്കുപോലും ഇടം നല്കുന്ന തീരുമാനം… മൗനം വാചാലമാകുന്ന തീരുമാനം… ഇനിയും അഭിപ്രായ വിത്യാസങ്ങള്‍ക്ക് ഇടമുണ്ടാവുമെന്ന പ്രതീക്ഷയോടെ… നിറഞ്ഞ സ്നേഹം
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...