തെരുവില്‍ നൃത്തം ചെയ്തു.. ഒടുവിൽ എനിയ്ക്ക് ആ സമ്മാനം ലഭിച്ചു; അനുഭവം തുറന്ന് പറഞ്ഞ്സാറ അലി ഖാന്
Published on

നടി സാറ അലി ഖാന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം. നടിയുടെ ഒരു മുന്‍കാല അഭിമുഖത്തില്‍ നിന്നുള്ള ഒരു ഭാഗമാണിത്. അനിയന് വളരെ ചെറുതായിരുന്ന സമയത്ത് താന്‍ ഒരു തെരുവില്‍ നൃത്തം ചെയ്തതും ആളുകള്‍ അതിന് പണം നല്‍കിയതുമാണ് സാറ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്.
“അച്ഛനും അമ്മയും എന്തോ ഷോപ്പിങ്ങിനായി പോയതാണ്. ഞാനും അനിയനും പുറത്തായിരുന്നു. ഞാന്‍ അവിടെനിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ആളുകള്‍ എന്നെ കണ്ട് പണം തരാന്‍ തുടങ്ങി. അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്. ഞാന്‍ അത് വാങ്ങിപ്പിടിച്ചു. പൈസ കിട്ടിയപ്പോള്‍ ഇനി ഇത് തുടരാമെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് വീണ്ടും നൃത്തം തുടര്‍ന്നു”, സാറ പറഞ്ഞു.
പിന്നീട് അമ്മ അമൃതയും സെയ്ഫും കടയില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ സാറ ഈ സംഭവം വിവരിച്ചതും അതിനോടുള്ള അവരുടെ പ്രതികരണവും നടി വിവരിച്ചു. അമ്മയാണ് ഭിക്ഷ ചോദിക്കുകയാണ് എന്ന് കരുതിയാണ് ആളുകള്‍ പണം നല്‍കിയതെന്ന് പറഞ്ഞുതന്നതെന്നും സാറ പറയുന്നു.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...