നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത് വാർത്തയായിരുന്നു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ ഇപ്പോളിതാ ഈ അപകടം വ്യാജമാണെന്ന് ആരോപിച്ചയാള്‍ക്ക് ശക്തമായ ഭാഷയില്‍ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് ഖുശ്ബു . ”നമുക്കറിയാവുന്ന ഖുശ്ബു മികച്ച നടിയാണെന്ന് തെളിയിക്കുന്ന ചിത്രമാണിത്.പ്രിയപ്പെട്ട സംഘികളെ കുറച്ചുകൂടി നല്ല തിരക്കഥയുമായി വാ. ഇതില്‍ നിരവധി പഴുതുകളുണ്ട്” എന്നാണ് കാര്‍ട്ടൂണിസ്റ്റ് ബാല എന്നയാള്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനെതിരെയാണ് ഖുശ്ബു രംഗത്തെത്തിയത്..
‘നിങ്ങള്‍ക്ക് വേണ്ടി പോരാടിയ എന്നോട് ഇങ്ങനെ സംസാരിക്കുന്നതില്‍ ലജ്ജിക്കുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അപകടമുണ്ടാക്കാന്‍ ശ്രമിക്കുക. മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാൻറ്സ് നനയുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിങ്ങള്‍ എന്നെപ്പോലെ ധൈര്യമുള്ള ഒരാളല്ല. ഒരു ഭീരുവിനെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്. വേഗം സുഖം പ്രാപിക്കുക ബാല’ എന്നാണ് താരത്തിന്റെ മറുപടി, ഏതായാലും താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കൂടാതെ തന്റെ മരണവാര്‍ത്ത എഴുതാന്‍ കാത്തിരുന്ന ചിലര്‍ തന്റെ തിരിച്ചു വരവ് കണ്ട് അതിശയിച്ചിരിക്കുകയാണ് എന്ന് ഖുശ്ബു മറ്റൊരു ട്വീറ്റില്‍ കുറിച്ചു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അന്ന് ഖുശ്ബു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....