ഏകാന്ത ചന്ദ്രികേ…തേടുന്നതെന്തിനോ ! ഒളിഞ്ഞ് നോക്കല്സ് നിര്ത്തിയില്ലല്ലേ? മറുപടിയുമായി ശ്രീറാം
Published on

മിനിസ്ക്രീന്‍ താരങ്ങളുടെ യഥാര്‍ത്ഥ പേരുകളേക്കാള്‍ പ്രേക്ഷകര്‍ക്ക് പരിചിതം അവരുടെ കഥാപാത്രങ്ങളുടെ പേരുകള്‍ ആയിരിക്കും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ എന്ന സീരിയലിലെ കണ്ണേട്ടനെന്ന ജീവ വെറുമൊരു കഥാപാത്രമല്ല മലയാളി പ്രേക്ഷകര്‍ക്ക്. മൂന്ന് വര്‍ഷമായി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ തിളങ്ങി നില്ക്കുന്ന ശ്രീറാം രാമചന്ദ്രന് എന്ന നടന് പ്രേക്ഷകര്‍ക്ക് ഒരു കുടുംബാംഗം തന്നെയാണ്. സീരിയല്‍ തുടങ്ങിയ കാലം മുതല്‍ ഈ കഥാപാത്രം തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് ശ്രീറാം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീറാം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഒരു ഗേറ്റിന് പുറത്ത് നിന്നും അകത്തേക്ക് എത്തി നോക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഏകാന്ത ചന്ദ്രികേ.. തേടുന്നതെന്തിനോ എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു ചിത്രം. നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ എത്തിയത്. ഒളിഞ്ഞ് നോക്കല്സ് നിര്ത്തിയില്ലല്ലേ? ആരെയാണ് കണ്ണേട്ടാ ഒളിഞ്ഞു നോക്കുന്നത്? എന്നൊക്കെയായിരുന്നു കമന്റുകള്‍. ഇതിനെല്ലാം ശ്രീറാം മറുപടിയും നല്‍കുന്നുണ്ട്. ഇങ്ങനെയാണോ ഒളിഞ്ഞു നോക്കുന്നത്? ഇത് എത്തിനോട്ടമാണെന്നും ശ്രീറാം മറുപടി നല്കി. എന്നാല്‍ ആരെയാണെന്നോ എന്തിനെയാണെന്നോ ശ്രീറാം പറയുന്നില്ല. താരങ്ങളും ആരാധകരും കമന്റുകളും ലൈക്കുകളുമായി എത്തിയിട്ടുണ്ട്
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...