ദീപാവലി ആഘോഷിക്കാന്‍ പറ്റിയില്ലെങ്കിലെന്താ.. അതിലും വലിയ ആഘോഷമുണ്ടല്ലോ! വൈറലായി നൈലയുടെ പുത്തന്‍ ചിത്രങ്ങള്‍

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ മറിയത്തെ മറക്കാത്തവരായി ആരുമുണ്ടാകില്ല. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാരമായി മാറുകയായിരുന്നു നൈല ഉഷ. വലിച്ചുവാരി ചിത്രങ്ങള്‍ ചെയ്യാറില്ലെങ്കിലും ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ പ്രേക്ഷക പ്രീതി നേടാറുമുണ്ട്. മിനുട്ട് ടു വിന് ഇറ്റ് എന്ന ടെലിവിഷന്‍ പരിപാടി അവതാരികയായും നൈല ശ്രദ്ധേയയായിരുന്നു. ദുബായിലെ ഒരു സ്വകാര്യ എഫ് എമ്മിലെ ജീവനക്കാരി കൂടിയാണ് നൈല. ജോലിയോടൊപ്പം തന്നെ തന്റെ അഭിനയവും കൊണ്ടുപോകുവാന്‍ നൈല വളരെയധികം ശ്രദ്ധിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു താരം എത്തിയത്. ‘ദീപാവലി ആഘോഷിക്കാന്‍ സാധിച്ചില്ലെന്നു വച്ച് ഒരു കുഴപ്പവുമില്ല. നിങ്ങള്‍ക്ക് ഇപ്പോഴും ജീവിതമുണ്ട്. എക്കാലത്തെയും വലിയ ആഘോഷം.’ എന്നായിരുന്നു ചിത്രങ്ങള്‍ പങ്ക് വെച്ചുകൊണ്ട് താരം പറഞ്ഞത്. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നൈല മലയാളത്തില്‍ ആദ്യമായി നായികയായി എത്തുന്നത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...