Malayalam
നൈല എനിക്കൊരു ചെറിയ ലേഡി ലൗ ആണ്; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകള്‍
നൈല എനിക്കൊരു ചെറിയ ലേഡി ലൗ ആണ്; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകള്‍
മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. താരത്തെ പ്രധാന കഥാപാത്രമാക്കി ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പന്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
നൈല എനിക്കൊരു ചെറിയ ലേഡി ലൗ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് പിന്നാലെ ചിത്രത്തിന് പാപ്പനും പത്തൊന്‍പത് എന്ന മറ്റൊരു പേരുണ്ടെന്ന് തമശ രൂപേണ നൈലയും കൂട്ടിച്ചേര്‍ത്തു. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പന്‍ സുരേഷ്‌ഗോപിയുടെ കരിയറിലെ 252ാമത്തെ ചിത്രംകൂടിയാണ്.
ചിത്രം ജൂലൈ 29 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ആദ്യമായാണ് സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരു സിനിമയില്‍ ഒന്നിക്കുന്നത്. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. ഗോകുല്‍ സുരേഷ്, നീത പിള്ള, നൈല ഉഷ, വിജയരാഘവന്‍, ജനാര്‍ദനന്‍, ടിനി ടോം, നന്ദു, ചന്തുനാഥ്, ആശ ശരത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ‘പാപ്പന്‍’ ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ആണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിര്‍മ്മാണം. വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍,സുജിത് ജെ നായര്‍, ഷാജി.