ആള്‍ദൈവത്തില്‍ നിന്നും തനിക്കുണ്ടായത് മോശം അനുഭവം അത് നീണ്ടനാള്‍ വേട്ടയാടി..അച്ഛന് അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങള്‍ മറന്നത് വിനയായി
Published on

ബോബി ഡിയോള്‍ കേന്ദ്ര കഥാപാത്രമായ ആശ്രമം എന്ന വെബ് സീരിസില്‍ പ്രധാനവേഷത്തിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനുപ്രിയ ഗോയങ്ക. ആള്‍ദൈവവുമായി ബന്ധപ്പെട്ട് കഥ പറയുന്ന വെബ് സീരിസ് ആണ് ആശ്രമം.എന്നാല്‍ തനിക്ക് ആള് ദൈവത്തില്‍ നിന്നും മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ പതിനെട്ടാം വയസ്സിലായിരുന്നു സംഭവം എന്നും വീട്ടുകാര്‍ക്ക് അയാളെ വലിയ വിശ്വായമായിരുന്നുവെന്നും അനുപ്രിയ പറയുന്നു. അച്ഛന് വലിയ വിശ്വാസി ആയിരുന്നു. ആത്മീയ ആചാര്യന്മാരിലായിരുന്നു അദ്ദേഹത്തിന് വിശ്വാസം. അത് അച്ഛന് എന്ന നിലയിലും ഭര്‍ത്താവ് എന്ന നിലയിലും അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ടടിപ്പിച്ചു.
വീട്ടുകാര്‍ക്കെല്ലാം അയാളില്‍ നല്ല വിശ്വാസം ഉള്ളതു കൊണ്ടു തന്നെ താനും അയാളെ വിശ്വസിച്ചിരുന്നു. അയാള്‍ പറയുന്ന കാര്യങ്ങള്‍ യുക്തമായതും ശരിയാണെന്നും വിശ്വസിച്ചു. അയാളുമായുള്ള കൂടിക്കാഴ്ചകളില്‍ നിന്നും എന്തോ കുഴപ്പമുണ്ടെന്ന സൂചനകള്‍ തനിക്ക് ലഭിച്ചതോടെ അയാളെ അകറ്റി നിര്‍ത്താന്‍ തുടങ്ങി. അയാളുടെ അന്നത്തെ പെരുമാറ്റം തന്നെ നീണ്ട കാലത്തോളം വേട്ടയാടിയെന്നും അത് മുതലെടുക്കാന്‍ അയാളെ അനുവദിച്ചിട്ടില്ലെന്നും അനുപ്രിയ പറയുന്നു. ജീവിതത്തിലെ മോശം അനുഭവങ്ങളില്‍ ഒന്നായിരുന്നു അതെന്നും ഭാഗ്യം കൊണ്ടാണ് താന്‍ അതില്‍ നിന്ന് രക്ഷപ്പെട്ടതെന്നും താരം ഓര്‍ത്തെടുക്കുന്നു. പദ്മാവദ്, ഡിഷ്യൂം, ടൈഗര്‍ സിന്ധാ ഹെ, വാര് തുടങ്ങിയ ചിത്രങ്ങളില്‍ അനുപ്രിയ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...