ഗുഡ്മോര്‍ണിംഗ് ഗുഡ്നൈറ്റ് ബന്ധം മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്; മമ്മൂട്ടിയുടെ ആ സഹായം ജീവിതം മാറ്റിമറിച്ചു
Published on

കുടുംബപ്രേഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച മലയാളത്തിലെ മുന്‍നിര നായകന്മാരില് ഒരാളാണ് ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ജോജു വെള്ളിത്തിരയിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നത്. 1995 ല്‍ മഴവില്‍ കൂടാരം എന്ന ചിത്രത്തിലൂടെയായിരുന്നു അത്. എന്ത് കഥാപാത്രങ്ങള്‍ നല്കിയാലും അതിനെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ജോജുവിന് കഴിഞ്ഞിട്ടുണ്ട്.
കോമഡി കഥാപാത്രങ്ങള്‍ ആയും വില്ലനായും സഹനടനായും നടനായുമെല്ലാം ജോജു തന്റെ കരിയറില്‍ തിളങ്ങിയിട്ടുണ്ട്. ഒരുപക്ഷേ, ജോജുവിന് ആരാധകരായി ഏറെയുള്ളത് കുടുംബപ്രേഷകരായിരിക്കും. പ്രേഷക മനസ്സില്‍ ഇടം നേടിയ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ജോജു ചെയ്തിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ചെയ്ത സഹായത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് ജോജു ഇക്കാര്യം തുറന്നു പറഞ്ഞത്.
ഒരു ഗുഡ്മോര്‍ണിംഗ് ഗുഡ്നൈറ്റ് ബന്ധം മാത്രമാണ് മമ്മൂട്ടിയുമായി തനിക്ക് ഉണ്ടായിരുന്നതെന്നും എന്നിട്ടും പല സാഹചര്യങ്ങളിലും മമ്മൂട്ടി സഹായിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയിലൂടെ നിരവധി ചിത്രങ്ങല്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂക്ക രാവിലെ സെറ്റിലെത്തുമ്പോള്‍ ഞാന്‍ ഒരു ഗുഡ് മോര്‍ണിംഗ് പറയും മമ്മൂക്ക തിരിച്ചും. രാത്രി ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം ഞാന്‍ ഗുഡ്നൈറ്റ് പറയും മമ്മൂക്കയും തിരിച്ച് പറയും. അത് അല്ലാതെ ഒരു ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല.
എന്നിട്ടും മമ്മൂക്ക ഒരുപാട് സഹായിച്ചിട്ടുണ്ട്. മമ്മൂക്കയുടെ പട്ടാളം എന്ന ചിത്രത്തിലാണ് ഒരു മുഴുനീള വേഷം ചെയ്യാന്‍ കഴിയുന്നത്. എന്റെ കരിയറില്‍ ഒരു ബ്രേക്ക് നല്കിയ ചിത്രമായിരുന്നു പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും. അതില്‍ പ്രധാന വേഷം തന്ന ലാല്‍ ജോസ് സാറിനോട് വലിയ കടപ്പാടാണ് ഉള്ളത്. അനൂപ് മേനോന് തിരക്കഥ എഴുതിയ ചിത്രങ്ങളില്‍ എനിക്ക് നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ജോഷി സാറിന്റെ സിനിമയില്‍ ഇപ്പോള്‍ നായകനായി അഭിനയിച്ചു കഴിഞ്ഞുവെന്നും ജോജു പറയുന്നു.
മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് വണ്‍. ഈ ചിത്രത്തിലും ജോജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രേഷകര്‍ ഏറെ പ്രതീക്ഷയോടു കൂടിയാണ് ഈ ചിത്രത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ ദാദാസാഹിബിലായിരുന്നു ജോജു ആദ്യമായി ഡയലോഗ് പറഞ്ഞത്.
താന്‍ ആരുമല്ലാതിരുന്ന സമയത്തും ഒരുപാട് പേര് തന്നെ സഹായിച്ചിട്ടുണ്ടെന്നും ബിജു മേനോനുമായുള്ള സൗഹൃദം തന്റെ സിനിമാ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നുവെന്നും താരം പറയുന്നുണ്ട്. എല്ലാ സാഹചര്യത്തിലും തനിക്ക് ഒപ്പം നിന്ന സുഹൃത്തുക്കളാണ് തന്റെ കരുത്തെന്നും ജോജു പറഞ്ഞു. 2018 ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു. ഈ ചിത്രം ജോജുവിന്റെ കരിയറിലെ വലിയ വഴിത്തിരിവായി മാറുകയായിരുന്നു. മാത്രവുമല്ല, നിരവധി പുരസ്കാരങ്ങളും ഈ ചിത്രം നേടിക്കൊടുത്തു.
ജോജുവിന്റെ ഇരട്ടക്കുട്ടികളായ അപ്പുവിന്റെയും പാത്തുവിന്റെയും പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ജോജു ചര്‍ച്ചയാകുന്നത്.
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...