Connect with us

ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു; പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; സർക്കാരിനെതിരെ ആഞ്ഞടിച്ച് ദേവൻ

Malayalam

പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് നടന്‍ ദേവന്‍. ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തെന്നും ദേവന്‍ പറഞ്ഞു. തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ എറണാകുളം പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കവെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്

ശബരിമല വിഷയത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായി. പിണറായി അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തു. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടി .
ബി.ജെ.പി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും വ്യക്തിത്വം അടിയറ വെയ്ക്കാന്‍ തയാറല്ലാത്തതിനാല്‍ ബി.ജെ.പിയുടെ മുന്നണിയില്‍ ചേരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാട് ശരിയല്ലെന്നും ദേവന്‍ പറഞ്ഞു.’അമ്മ എന്ന സംഘടന ഇങ്ങനെ തന്നെ മുന്നോട്ട് പോകും. അമ്മയിലായാലും കേരള രാഷ്ട്രീയത്തിലായാലും തിരുത്തലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top