നയന്‍താര എപ്പോഴും മൂഡ് ഔട്ടായിരുന്നു…ഡാന്‍സ് പെര്‍ഫക്ഷനോടെ ചെയ്യാന്‍ കഴിയാത്തതായിരുന്നു കാരണം; നയൻസിനെ കുറിച്ച് മുകേഷ് പറയുന്നു
Published on

തെന്നിന്ത്യൻ ലേഡി സൂപ്പർതാരം നയൻതാര. പക്വതയാർന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർ സമ്മാനിച്ചു. നയൻതാരയെ കുറിച്ച് നടന് മുകേഷ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആത്മവിശ്വാസത്തിന്റെ എറ്റവും നല്ല ഉദാഹരണമാണ് നയന്‍താരയെന്ന് മുകേഷ് പറയുന്നു. ഒരു ടിവി ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”മോഹന്‍ലാലും ഞാനും നയന്‍താരയും ഒന്നിച്ച ഒരു ചിത്രമാണ് പാച്ചിക്കയുടെ(ഫാസില്‍) വിസ്മയത്തുമ്പത്ത്. വിസ്മയത്തുമ്പത്ത് ചെയ്യുന്ന സമയത്ത് നയന്‍താര എപ്പോഴും മൂഡ് ഔട്ടാണ്.കാരണം അതില്‍ ഡാന്‍സ് പെര്‍ഫക്ഷനോടെ ചെയ്യാന്‍ കഴിയാത്തതൊക്കെ നയന്‍താരയെ വിഷമിപ്പിച്ചു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നയന്‍താര പോകാന്‍ നേരം എന്നോട് പറഞ്ഞു. ചേട്ടാ എനിക്ക് ഇനി ഒരു സിനിമ ലഭിക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ പറഞ്ഞു അങ്ങനെ പറയരുത്, നിന്റെ കണ്ണില്‍ ആത്മവിശ്വാസത്തിവന്റെ ഒരു കനല് ഉണ്ട്. അത് ഭാവിയില്‍ ആളിപ്പടരുക തന്നെ ചെയ്യും.
പിന്നീട് നയന്‍താര ഒന്ന് രണ്ട് തമിഴ് സിനിമകള്‍ ചെയ്തുനില്ക്കുന്ന സമയത്ത് ഒരു ഗള്‍ഫ് ഷോ വന്നു. അത് സംഘടിപ്പിക്കുന്നയാള്‍ എന്നെ വിളിച്ചുപറഞ്ഞു. ഈ ഗ്രൂപ്പില്‍ നയന്‍താരയും കൂടി ഉണ്ടായാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ നയന്‍താരയെ വിളിച്ചു. ഞാന്‍ ക്ഷണിച്ചപ്പോഴും നയന്‍താര വരുന്നില്ലെന്നാണ് പറഞ്ഞത്. അതിന് കാരണമായി പറഞ്ഞത് ഗള്‍ഫ് ഷോയ്ക്ക് പോകുന്നവരുടെ ലിസ്റ്റില്‍ ഗംഭീര ഡാന്സേഴ്സുണ്ടെന്നാണ്. താന്‍ വന്നാല്‍ അവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യേണ്ടി വരും. അങ്ങനെ ഞാന്‍ പിന്നിലായാല്‍ ഒരു നടിയെന്ന നിലയില്‍ എന്ന് അത് ബാധിക്കും. എനിക്കതിന് കഴിയുന്ന അവസരത്തില്‍ നോക്കാം എന്നായിരുന്നു നയന്‍താരയുടെ മറുപടി. നയന്‍താര പറഞ്ഞത് ഒരു ആക്ട്രസിന്റെ ബുദ്ധിയാണ്. ഇന്ന് നയന്‍താര തെന്നിന്ത്യയിലെ ഒരെയൊരു ലേഡീ സൂപ്പര്‍സ്റ്റാറായി മാറി എന്നത് കാലം കാത്തുവെച്ച അത്ഭുതമെന്ന്” മുകേഷ് പറഞ്ഞു.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...