Connect with us

ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് ജിത്തു അങ്കിളും ലാൽ അങ്കിളും പറയുമായിരുന്നു; ദൃശ്യം സെറ്റിൽ നേരിട്ട ആ വെല്ലുവിളി മറക്കാനാവില്ല

Malayalam

ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് ജിത്തു അങ്കിളും ലാൽ അങ്കിളും പറയുമായിരുന്നു; ദൃശ്യം സെറ്റിൽ നേരിട്ട ആ വെല്ലുവിളി മറക്കാനാവില്ല

ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് ജിത്തു അങ്കിളും ലാൽ അങ്കിളും പറയുമായിരുന്നു; ദൃശ്യം സെറ്റിൽ നേരിട്ട ആ വെല്ലുവിളി മറക്കാനാവില്ല

56 ദിവസങ്ങള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരുന്ന ദൃശ്യം രണ്ടാം ഭാഗം 46 ദിവസം കൊണ്ട് അവസാനിപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു . ഇപ്പോൾ ഇതാ ഷൂട്ടിനിടയില്‍ താന്‍ നേരിട്ട വെല്ലുവിളിയെ കുറിച്ച് തുറന്ന് പറയുകയാണ് നടി എസ്തര്‍. ‘സെറ്റില്‍ പ്ലോട്ട് ട്വിസ്റ്റുകള്‍ രഹസ്യമാക്കി വെക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടി. ജീത്തു അങ്കിളും മോഹന്‍ലാല്‍ അങ്കിളും ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറയുമായിരുന്നു. എന്നോട് ആരെങ്കിലും രംഗങ്ങളെ കുറിച്ച് ചോദിച്ചാല്‍ മൊത്തം കഥയും പറയും.

ഒരുദിവസം നിര്‍മ്മാതാവിന്റെ മകന്‍ സെറ്റില്‍ വന്നു. അദ്ദേഹം സ്‌ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഇതല്ലേ നിന്റെ അടുത്ത സീനിന് ശേഷം നടക്കുന്നതെന്ന് എന്നോട് ചോദിച്ചു. അല്ല, അല്ല എന്ന് പറഞ്ഞ് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. അദ്ദേഹം ആശ്ചര്യപ്പെട്ടു. നീയൊന്നും പറയാന്‍ പാടില്ലെന്ന് പറഞ്ഞ് ജീത്തു അങ്കിള്‍ ഇടപെടുകയായിരുന്നു’, എസ്തര്‍ പറയുന്നു.

സെപ്റ്റംബര്‍ 21നാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുന്ന സിനിമ കൂടിയാണിത് കര്‍ശന നിയന്ത്രണത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഷൂട്ടിങ് തീരുന്നത് വരെ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്‌ക്കോ പോകാന്‍ അനവുദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച്‌ ഷൂട്ട് ചെയ്യുകയായിരുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേശ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

More in Malayalam

Trending

Recent

To Top