Connect with us

ആ മോഹം സ്വാഹ.. ഭാഗ്യലക്ഷ്മിക്ക് എട്ടിന്റെ പണി!ലക്ഷ്യം സ്ത്രീകളുടെ വോട്ട് പൊളിച്ചടുക്കി യുട്യൂബർ!

Malayalam

ആ മോഹം സ്വാഹ.. ഭാഗ്യലക്ഷ്മിക്ക് എട്ടിന്റെ പണി!ലക്ഷ്യം സ്ത്രീകളുടെ വോട്ട് പൊളിച്ചടുക്കി യുട്യൂബർ!

ആ മോഹം സ്വാഹ.. ഭാഗ്യലക്ഷ്മിക്ക് എട്ടിന്റെ പണി!ലക്ഷ്യം സ്ത്രീകളുടെ വോട്ട് പൊളിച്ചടുക്കി യുട്യൂബർ!

എല്ലാം പോയല്ലോ ഭാഗ്യലക്ഷ്മി..ഇങ്ങനെ ഒരു വിധി ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും വരുമെന്ന് ആരും സ്വപ്നനത്തിൽ പോലും കരുതിക്കാണില്ല.യുട്യൂബർ വിജയ് പി നായർക്ക് നാല് തല്ലുകൊടുത്ത് സമൂഹത്തിന് മുന്നൽ നെഞ്ചും വിരിച്ച് ആളായി ഞെളിഞ്ഞ് നടക്കാമെന്ന് കരുതിയതാ.പക്ഷേ എല്ലാം കട്ടപ്പൊക. കേസും കോടതിയും പോലീസും ഒളിവുമൊക്കെയായി ശിഷ്ടകാലം കഴിയേണ്ടിവരുമോ എന്ന അങ്കലാപ്പിലാണ് ഇപ്പൊ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും.

ഈ വിജയ് പി നായരെ നിയമത്തിന്റെ വഴിക്ക് വിട്ടിരുന്നെങ്കിൽ ഇപ്പോൾ ഇലക്ഷനിൽ മത്സരിച്ച് ചിലപ്പോൾ വിജയക്കൊടി പറിക്കാൻ സാധ്യതയുള്ള ആളായിരുന്നു ഭാഗ്യലക്ഷ്മി.പക്ഷെ എന്ത് പറയാൻ നിർഭാഗ്യം ഭാഗ്യലക്ഷ്മിയുടെ തലയിൽ ഇടിത്തീയായി വന്ന് നിൽക്കുകയാണ്. അസംബ്ലി ഇലക്ഷന് തിരുവന ന്തപുരം ജില്ലയിലെ നിയോജക മണ്ഡലത്തിൽ പാർട്ടി ടിക്കറ്റ് നൽകാനിരുന്നതാണ്. എല്ലാം വെള്ളത്തിലായി എന്ന പറയുന്നതാണ് നല്ലത്.ശാസ്തമംഗലം വാർഡിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ വകുപ്പ് തെരഞ്ഞെടുപ്പ്ന് മത്സരിക്കാൻ സീറ്റ് തേടി കോൺഗ്രസ് പാർട്ടി നേതാക്കളെ സമീപിച്ചത്രേ.എന്നാൽ കോൺഗ്രസിലെ വെള്ളയമ്പലം ആൽത്തറക്ക് സമീപം താമസിക്കുന്ന ഒരു യു ഡി എഫ് നേതാവടക്കം ഭാഗ്യലക്ഷ്മിയുടെ വരവിനെ എതിർത്തു.

ഭാഗ്യലക്ഷ്മിയുടെ സ്വഭാവം ചൂണ്ടിക്കാട്ടിയാണത്രേ എതിർത്തത്.തുടർനാണ് CPI യിൽ ചേക്കേറിയത്. കുറച്ച് ദൃശ്യ മാധ്യമ മുതലാളിമാരെ കൈയ്യിലെടുത്താണ് നീക്കം നടത്തി വിജയിച്ചത്.

വിജയ് പി നായരെ ആക്രമിച്ച് ഇലക്ഷന് സ്ത്രീകളുടെ വോട്ടു നേടാനുള്ള ശ്രമം ആണ് നടത്തിയത്. ഒരു വെടിക്ക് രണ്ടു പക്ഷികൾ.എന്നാൽ ഉദ്ദേശിച്ചത് കടിച്ചതുമില്ല പിടിച്ചതുമില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് ഭാഗ്യലക്ഷ്മി.ജാമ്യത്തിൻ്റെ കാര്യത്തിലെങ്കിലും ഭാഗ്യം കനിയുമോയെന്നാണ് കണ്ടറിയേണ്ടത്.

സർക്കാരിനെതിരായ ലൈഫ്മിഷൻ, ശിവശങ്കർ – സ്വപ്ന സ്വർണ്ണക്കടത്ത് , ബിനീഷ് കോടിയേരി കേസ് എന്നിവടക്കം ശ്രദ്ധ തിരിച്ചുവിടാനും ഇലക്ഷൻ സീറ്റുറപ്പിക്കലും മറ്റൊരു ലക്ഷ്യമായിരുന്നു.എന്നാൽ അതും വെള്ളത്തിൽ വരച്ച വര പോലെയായി.എന്തായാലും കക്ഷത്തിൽ ഇരിക്കുന്നത് കിട്ടിയതുമില്ല ഉത്തരത്തിൽ ഇരിക്കുന്നത് പോകുകേം ചെയ്തു.ആ അവസ്ഥയാണ് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും. ഇനി ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം കിട്ടുമോ എന്നാണ് പൊതുജനത്തിന് അറിയാനുള്ളത്.വിജയ് പി നായർ ചെയ്ത് തെറ്റ് ശിക്ഷ അർഹിക്കുന്നത് തന്നെയാണ്.എന്നാൽ അതിനെ നേരിടാൻ അരയും തലയും മുറുക്കി ഇറങ്ങിയത് ന്യായീകരിക്കാൻ കഴിയുന്നതുമല്ല.അതും സമൂഹത്തിൽ അത്യാവശ്യം നല്ല നിലയിൽ ജീവിക്കുന്ന വിവരവും വിദ്യാഭാസവുമുള്ള ഭാഗ്യലക്ഷ്മി.

about bhagyalakshmi

More in Malayalam

Trending