
Malayalam
ഷൂങ്ങിനിടെ ഫോൺ ചെയ്തുകൊണ്ടിരുന്ന നടി നമിത കിണറ്റിൽ വീണു
ഷൂങ്ങിനിടെ ഫോൺ ചെയ്തുകൊണ്ടിരുന്ന നടി നമിത കിണറ്റിൽ വീണു

സിനിമയുടെ ഷൂങ്ങിനിടെ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന നടി നമിത കിണറ്റില്‍ വീണു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ബൗ വൗ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കൈയിലിരുന്ന മൊബൈല്‍ വഴുതി താഴേക്കു വീഴുകയായിരുന്നു. ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.
ഷൂട്ടിംഗ് കണ്ടു നിന്നവരില്‍ എല്ലാവരിലും ഒരു നിമിഷം അമ്ബരപ്പുണ്ടായി. എന്നാല്‍, സംഭവത്തിന്റെ ട്വിറ്റ് മറ്റൊന്നാണ്. സംവിധായകരായ ആര്‍എല്‍ രവി, മാത്യു സക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് സംഭവം ഷൂട്ടിംഗിന്റെ ഭാഗമാണെന്ന് മനസിലായത്.
നമിത കിണറ്റില്‍ വീഴുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ബൗ വൗ. ഒരു നായയാണ് നായകന്. ഒരാള്‍ കിണറ്റില്‍ വീഴുകയും അവരെ പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ച് നായ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതാണ് പ്രമേയം. നമിത ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...