Connect with us

വിവാദങ്ങൾ കത്തിനിൽക്കെ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു! കൊലപാതക ശ്രമമോ?

Malayalam

വിവാദങ്ങൾ കത്തിനിൽക്കെ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു! കൊലപാതക ശ്രമമോ?

വിവാദങ്ങൾ കത്തിനിൽക്കെ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു! കൊലപാതക ശ്രമമോ?

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ ആലപ്പുഴയിൽ അപകടത്തിൽപ്പെട്ടു. ദേശീയ പാതയിൽ തുറവൂർ ജംഗ്ഷനിൽ രാത്രി പതിനൊന്നരയോടെ വിജയ് സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു പോയി .വിജയ് യേശുദാസ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുകയായിരുന്നു. അദ്ദേഹം തന്നെയാണ് കാർ ഓടിച്ചത്. തൈക്കാട്ടുശേരി ഭാഗത്ത്‌ നിന്ന് മറ്റൊരു കാർ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ നീക്കം ചെയ്യുകയുണ്ടായി . വിവാദങ്ങളും വിമർശനങ്ങളും കത്തി നിൽക്കവേയാണ് വിജയ് യേശുദാസിന്അപകടം സംഭവിച്ചത്

ഇനി മലയാള സിനിമയില്‍ പാടില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നിൽക്കെ നിർണ്ണായകമായ വെളിപ്പെടുത്തലാണ് വിജയ് നടത്തിയത്.പിന്നണി ഗാന രംഗത്ത് 20 വർഷം പൂർത്തിയാക്കിയ വേളയിലാണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത് . .വന്‍ ചര്‍ച്ചകള്‍ക്കാണ് വിജയ്യുടെ ഈ വാക്കുകള്‍ വഴിയൊരുക്കിയത്.വിജയ് യേശുദാസിനെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്ത് എത്തി.

എന്നാൽ താൻ പറഞ്ഞത് അങ്ങനെയെല്ലെന്ന് വിജയ് യേശുദാസ് തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷേ ഗായകനെതിരെയുള്ള വിമർശനം ഇപ്പോഴും തുടരുകയാണ്. സംവിധായകനായ ശാന്തിവിള ദിനേശാണ് ഏറ്റവുമൊടുവിൽ വിജയ് യേശുദാസിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാന്തിവിള ദിനേശിന്റെ പ്രതികരണം. യേശുദാസ് എന്നൊരു ബ്രാൻഡ് ഇല്ലായിരുന്നെങ്കിൽ വിജയ് യേശുദാസിന് ഇപ്പോൾ പാടിയ ഈ പാട്ടുകളുടെ ഒരു പത്ത് ശതമാനം പോലും കിട്ടില്ലായിരുന്നുവെന്ന കാര്യം ഇനിയെങ്കിലും താങ്കൾ മനസ്സിലാക്കണം. അച്ഛൻറെ മേൽവിലാസത്തിലാണ് വിജയ് യേശുദാസ് ഗായകനായത്. അല്ലാതെ സ്വന്തം കഴിവുകൊണ്ടൊന്നുമല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച മലയാളത്തിലെ ഒരു ഗായകൻ, അച്ഛൻറെ മേൽവിലാസത്തിൽ ഒരുപാട് അവസരങ്ങൾ നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസെന്നും അദ്ദേഹം പറയുന്നു.അച്ഛൻറെ ഹരിമുരളീരവമോ, അച്ഛൻ പാടിയ ഗംഗേ.. എന്ന പാട്ടോ പടാൻ പറഞ്ഞാൽ മുട്ടിടിച്ചു പോവുന്ന ഗായകനാണ് വിജയ്. മലയാളം ഇംഗ്ലീഷിൽ ലാപ്‌ടോപ്പിൽ അടിച്ചു വെച്ച്, ഇംഗ്ലീഷ് വായിച്ച് മലയാളം പാടുന്ന ഗായകനാണ് വിജയ് യേശുദാസെന്നും അദ്ദേഹം ആരോപിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top