ദുൽഖർ വീണ്ടും 50 കോടി ബോക്സ് ഓഫീസിൽ ഇടം നേടി ..!!
Published on

ദുൽഖർ സൽമാനും കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തിയ തെലുങ്ക് ചിത്രം ‘മഹാനടി’ തീയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ ഓടിക്കൊണ്ടിരിക്കുകയാണ്. തെലുങ്ക് സൂപ്പർ താരം സാവിത്രിയുടെ കഥ പറഞ്ഞ ചിത്രമാണ് ‘മഹാനടി’.
ചിത്രം വെള്ളിത്തിരയിലേക്ക് എത്തിച്ചത് നാഗ് അശ്വിനാണ് .സാവിത്രിയും ജെമൈനി ഗണേഷുമായാണ് ദുൽഖറും കീർത്തിയും എത്തിയത്. മനോഹരമായി രണ്ടുപേരും തങ്ങളുടെ വേഷങ്ങൾ ചെയ്തു.
സമന്തയും വിജയ് ദേവരക്കൊണ്ടയും തുടങ്ങി തെലുങ്കിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ ചരിത്രം പറയുന്ന ഈ ചിത്രത്തിലുണ്ട്. ആദ്യ ദിനം മുതൽ ഗംഭീര റിപ്പോർട്ട് ലഭിച്ച ചിത്രം ഇതിനോടകം തന്നെ വലിയ വിജയമാക്കുന്ന കാഴ്ചയാണ് കാണുന്നത്.
ചിത്രം മലയാളത്തിലും തമിഴിലും തെലുങ്കിലും ചിത്രം തിയേറ്ററിൽ നിറഞ്ഞു നിൽക്കുകയാണ്. ചിത്രം തമിഴിലും മലയാളത്തിലും കൂടി എത്തിയതോടെ ചിത്രം അതിവേഗം വമ്പൻ വിജയത്തിലേക്ക് കടന്നു. ചിത്രം ഇപ്പോൾ രണ്ട് വാരം കൊണ്ട് 50 കോടിയോളം കളക്ഷൻ കരസ്ഥമാക്കി എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അങ്ങനെയെങ്കിൽ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ചിത്രം എന്ന് തന്നെ പറയാം. സാവിത്രി തെലുങ്ക് സിനിമയുടെ പ്രിയതാരം ആയതിനാൽ തന്നെ തെലുങ്ക് പ്രേക്ഷകർ ചിത്രം ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. അതിനാൽ തന്നെ ചിത്രത്തിന് ഇപ്പോഴും തിയേറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ചിത്രത്തിലെ ദുൽഖറിന്റെയും കീർത്തി സുരേഷിന്റെയും പ്രകടനത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് സംവിധായകരായ രാജമൗലിയും അറ്റ്ലിയും ഉൾപ്പെടെയുള്ളവർ എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...