
Malayalam
ചിത്രീകരണം നിർത്തിവെച്ചു; താന്‍ ക്വാറന്റൈനിലാണെന്ന് നടന് സുരാജ് വെഞ്ഞാറമൂട്
ചിത്രീകരണം നിർത്തിവെച്ചു; താന്‍ ക്വാറന്റൈനിലാണെന്ന് നടന് സുരാജ് വെഞ്ഞാറമൂട്
Published on

കൊവിഡ് സ്ഥിരീകരിച്ച നടന് പൃഥ്വിരാജുമായും സംവിധായകന് ഡിജോ ജോസ് ആന്റണിയുമായും സമ്ബര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് നടന് സുരാജ് വെഞ്ഞാറമൂട് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായും ‘ജനഗണമന’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായും സമ്ബര്‍ക്കത്തില്‍ വന്നവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്ന് പരിശോധിക്കണമെന്നും സുരാജ് ആവശ്യപ്പെടുന്നുണ്ട്.
സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ…
പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ രാജുവിനും സംവിധായകന് ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയില്‍ ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും അവരുമായി സമ്ബര്‍ക്കം ഉള്ളത് കൊണ്ടും ഞാന്‍ സ്വയം Quarantineല്‍ പ്രവേശിച്ചിരിക്കുയാണ് , ആയതിനാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായും ജനഗണമന യുടെ അണിയറപ്രവര്‍ത്തകരുമായും സമ്ബര്‍ക്കം വന്നവര്‍ നിര്‍ബന്ധിത Quarantineല്‍ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു… എന്ന് നിങ്ങളുടെ സ്വന്തം
സുരാജ് വെഞ്ഞാറമൂട്
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...