ദൃശ്യം വീണ്ടും ..!! ജിത്തു ജോസഫ് ചിത്രത്തിൽ മമ്മൂട്ടി നായകൻ….!
Published on

ജിത്തു ജോസഫ് ചിത്രത്തിൽ മമ്മൂട്ടി നായകൻ. മലയാള സിനിമ പ്രേമികൾ ഉറ്റുനോക്കുന്ന കൂടി ചേരലാണ് മമ്മൂട്ടി ജിത്തു ടീമിന്റെത്. ജിത്തുവിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ദൃശ്യത്തിൽ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു.
ദൃശ്യത്തിന്റെ കഥയുമായി മമ്മൂട്ടിയെ ആയിരുന്നു ജിത്തു ആദ്യം സമീപിച്ചിരുന്നത് എന്നാൽ അദ്ദേഹം ചില കാരണങ്ങളാൽ അതിൽ നിന്ന് പിൻമാറുകയായിരുന്നു. ദൃശ്യം സൂപ്പർ ഹിറ്റായപ്പോഴായിരുന്നു മമ്മൂട്ടിയെ ദൃശ്യവുമായി സമീപിച്ച വാർത്തകൾ പുറത്തു വന്നത്.
അതിനു ശേഷം മമ്മൂട്ടി ആരാധകർ ജിത്തു-മമ്മൂട്ടി ടീം കൂട്ടുകെട്ടിൽ ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ്. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി സിനിമ ആരംഭിക്കുമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ജിത്തു ഇമ്രാൻ ഹാഷ്മി നായകനാകുന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ്. ഒരു വിദേശ ചിത്രത്തിന്റെ റീമേക്കാണ് ജിത്തു ഹിന്ദിയിൽ ഒരുക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി ഒരു പോലിസ് സ്റ്റോറിയാണ് ജിത്തു ഒരുക്കുക എന്ന് സംസാരമുണ്ട്. ദൃശ്യത്തിന് മുകളിൽ നിൽക്കുന്ന സിനിമ ആയിരിക്കുമോ എന്ന ആകാംക്ഷയിലാണ് മമ്മൂട്ടിയുടെ ആരാധകർ.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...