
Malayalam
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും; ലൊക്കേഷന്‍ സ്റ്റില്ലുമായി മോഹന്‍ലാല്‍
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും; ലൊക്കേഷന്‍ സ്റ്റില്ലുമായി മോഹന്‍ലാല്‍

ബോക്സ് ഓഫീസില്‍ ഹിറ്റായ ത്രില്ലര്‍ ചിത്രമായിരുന്ന ‘ദൃശ്യം’ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് മുതൽ ലൊക്കേഷൻ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് കുട്ടിക്കും കുടുംബത്തിനുമൊപ്പം എന്ന കുറിപ്പോട് കൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹന്‍ലാല്‍, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അന്‍സിബ ഹസന്, എസ്തര് അനില്‍ എന്നിവരെക്കൂടി ഈ സ്റ്റില്‍ പരിചയപ്പെടുത്തുന്നു.
സെപ്റ്റംബര്‍ 21നാണ് ‘ദൃശ്യം 2’ ന്റെ ആദ്യ ഘട്ട ഷൂട്ടിങ് ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ആദ്യഘട്ടം കൊച്ചിയിലും പിന്നീട് തൊടുപുഴയിലുമായാണ് ‘ദൃശ്യം 2’ന്റെ ചിത്രീകരണം.
നിലവില്‍ കൊവിഡ് പരിശോധന പൂര്‍ത്തിയായവരാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാന്‍ അനുവാദമുണ്ടാകില്ല.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....