ദളിത് വിഭാഗത്തില്‍പെട്ട കലാപ്രതിഭ ആര്.എല്‍.വി.രാമകൃഷ്ണനെ ആത്മഹത്യയുടെ വക്കിലെത്തിച്ച കേരള സംഗീതനാടക അക്കാദമിയുടെ ദളിതവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെതിരെ കലാകേരളത്തോടൊപ്പം താനും ശക്തമായി പ്രതിഷേധിക്കുന്നു എന്ന് കവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട്.
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ പ്രസ്താവന:
ദളിത് വിഭാഗത്തില്‍പെട്ട കലാപ്രതിഭ ആര്.എല്‍.വി.രാമകൃഷ്ണനെ ആത്മഹത്യയുടെ വക്കിലെത്തിച്ച കേരള സംഗീതനാടക അക്കാദമിയുടെ ദളിതവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെതിരെ കലാകേരളത്തോടൊപ്പം ഞാനും ശക്തമായി പ്രതിഷേധിക്കുന്നു. ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്ന പു.ക.സ. അംഗമായ കലാകാരനാണ് രാമകൃഷ്ണന്. അപമാനിതനായ ഈ പാവപ്പെട്ട കലാകാരന്റെ വേദനയും സങ്കടവും സര്‍ക്കാരിനെതിരെയല്ല, ചില അക്കാദമിഭാരവാഹികളുടെ ജാതിവിവേചനത്തിനും ദുഷ്പ്രഭുത്വത്തിനും എതിരെയാണ് എന്ന് മനസ്സിലാക്കുന്നു.
സര്‍ക്കാരും സാംസ്കാരികവകുപ്പു മന്ത്രിയും ഇടപെട്ട് രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
-ബാലചന്ദ്രന് ചുള്ളിക്കാട്
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...