Connect with us

രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി; കുത്തുവാക്കുകളും സഹതാപവും; ദാമ്പത്യ ജീവിത്തിൽ സംഭവിച്ചത്

Malayalam

രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി; കുത്തുവാക്കുകളും സഹതാപവും; ദാമ്പത്യ ജീവിത്തിൽ സംഭവിച്ചത്

രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി; കുത്തുവാക്കുകളും സഹതാപവും; ദാമ്പത്യ ജീവിത്തിൽ സംഭവിച്ചത്

മിനിസ്ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു
ലക്ഷ്മി പ്രിയ. നിരവധി ചെറുതും വലുതുമായ വേഷങ്ങളില്‍ കൂടിയാണ് താരം ഇന്ന് അഭിനയ ലോകത്തില്‍ സജീവമായി നില്‍ക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ മാക്കാനാകാത്ത അനുഭവത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ് താരം…

ലക്ഷമി പ്രിയയുടെ വാക്കുകളിലൂടെ…

’18 വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി. അതിനിടെ സിനിമയില്‍ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തല്‍ക്കാലം മാറ്റിവച്ചു. അതിന്റെ പേരില്‍ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു. പക്ഷേ കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ.

അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങനെ 12 വര്‍ഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സില്‍ വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ പ്രാര്‍ഥനയായിരുന്നു. മൂന്നാഴ്ച കഴിഞ്ഞതു മുതല്‍ കടുത്ത ബ്ലീഡിങ് തുടങ്ങി. ഒരു ഘട്ടത്തില്‍ കുഞ്ഞിനെ കിട്ടില്ല എന്നു വരെ തോന്നി.

കുഞ്ഞിനെ നഷ്ടപ്പെടുമോ കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നൊക്കെ ആശങ്ക തോന്നി. ഒടുവില്‍ സിസേറിയന്‍ നടത്തി. അബോധാവസ്ഥയിലും കണ്‍മുന്നില്‍ ഞാന്‍ മൂകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു. സങ്കീര്ണ്ണമായ ആ കാത്തിരിപ്പില്‍ ആറാം മാസത്തില്‍ ജനിച്ച കുഞ്ഞാണ് മാതംഗി’ താരം പറഞ്ഞു.

More in Malayalam

Trending