നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ ഹിന്ദി നടിമാരായ ദീപിക പാദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന് എന്നിവര്‍ക്കു ക്ലീന്‍ ചിറ്റ് ഇല്ല!

നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ ഹിന്ദി നടിമാരായ ദീപിക പാദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന് എന്നിവര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി). അന്വഷണത്തില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ഇത്തരത്തിലുള്ള എല്ലാ റിപ്പോര്‍ട്ടുകളും അടിസ്ഥാന രഹിതമാണെന്നും എന്‍സിബി അറിയിച്ചു.
ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ദീപിക, മാനേജര്‍ കരിഷ്മ, ശ്രദ്ധ, സാറ എന്നിവര്‍ക്ക് എന്‍സിബി ക്ലീന്‍ ചിറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് എന്‍സിബിയുടെ വിശദീകരണം. ദീപിക, ശ്രദ്ധ, സാറ, കരിഷ്മ എന്നിവര്‍ക്കു പുറമേ നടി രാകുല്‍ പ്രീത് സിങ്ങിനെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
കേസുമായി ബന്ധപ്പെട്ട സുശാന്തിന്റെ ഗേള്‍ ഫ്രണ്ട് റിയ ചക്രബര്‍ത്തി, സഹോദരന് ഷോവിക്ക്, സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, സഹായി ദീപേഷ് സാവന്ത് എന്നിവര്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...