വിവാദപരമായ വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ തുറന്നുപറയുന്നതിൽ മുന്നിലാണ് കസ്തൂരി. തമിഴ് സിനിമയിലൂടെ മലയാളത്തിൽ ചുവടു വച്ച കസ്തൂരി മലയാള സിനിമയിലും ആരാധകർ ഏറെയാണ്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി വൻ വിവാദങ്ങളും പൊല്ലാപ്പുകളുമാണ് സിനിമലോകത്തെ കാസ്റ്റിംഗ് കൗച്ച് ഉണ്ടാക്കി വെക്കുന്നത്. തെലുങ്ക് താരസുന്ദരി ശ്രീ റെഡ്ഡി തുടക്കം കുറിച്ചു തൊടുത്തു വിട്ട ആരോപണങ്ങളുടെ ചുവടു പിടിച്ച് നിരവധി പേരാണ് തങ്ങൾക്കു നേരിടേണ്ടി വന്ന ചൂഷണത്തെ പറ്റി തുറന്നു പറഞ്ഞെത്തിയത്.
തനിക്കും സിനിമയില്‍ ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കസ്തൂരി വെളിപെപ്ടുത്തുന്നു സംവിധായകന് അനുരാഗ് കശ്യപിന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങള്‍ തെളിയുന്നത് അസാധ്യമാണ്. എന്നാല്‍ ഒന്നോ അതിലധികമോ പേരുകള്‍ നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.മറ്റൊരു ഗുണവുമില്ല” കസ്തൂരി കുറിച്ചു. അതിനിടെയിലാണ് കസ്തൂരിയോട് ഒരാള്‍ ചോദ്യവുമായി രംഗത്ത് വന്നത്.
”നിങ്ങളുമായി അടുപ്പമുള്ള ഒരാള്‍ക്കാണ് ഇത് സംഭവിച്ചത് എങ്കില്‍ നിയമവശങ്ങളെക്കുറിച്ച് സംസാരിക്കുമോ” എന്നായിരുന്നു അയാളുടെ ചോദ്യം. ”എന്ത് അടുപ്പമുള്ളയാള്‍, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്”-കസ്തൂരി കുറിച്ചു.അതിക്രമത്തെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്ന് കസ്തൂരിയോട് ആരാധകര്‍ ആവശ്യപ്പെട്ടു.എന്നാല്‍ അതിന് പ്രതികരിക്കാന്‍ നടി തയ്യാറായില്ല.
ബോളിവുഡ് നടി പായല്‍ ഘോഷാണ് അനുരാഗ് കശ്യപിന് എതിരെ രംഗത്ത് എത്തിയത്.തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി തെയ്ത ഹുമ ഖുറേഷി, മാഹി ഗില്‍ എന്നീ താരങ്ങള്‍ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞു എന്നും പായല്‍ പറഞ്ഞു. അതെ സമയം തന്നെ അനുരാഗ് കശ്യപിനു പിന്തുണയുമായി കൂടുതല്‍ നടിമാര്‍ രംഗത്ത് എത്തുകയും ചെയ്തിരിക്കുന്നു . നടി രാധിക ആപ്തെ, മുന്‍ഭാര്യ നടി കല്‍ക്കി കൊച്ലിന്‍ എന്നിവര്‍ സംവിധായകനെ പിന്തുണച്ച് രംഗത്തെത്തി. അനുരാഗ് ആരുടെയെങ്കിലും മനസ്സു വേദനിപ്പിച്ചതായി തന്റെ അറിവില്‍ ഇല്ലെന്ന് മുതിര്‍ന്ന സംവിധായകന് രാംഗോപാല്‍ വര്‍മ പറഞ്ഞു. നടിമാരായ തപ്സി പന്നു, സുര്‍വീന്‍ ചൗള എന്നിവര്‍ കഴിഞ്ഞ ദിവസം സംവിധായകനെ പിന്തുണച്ചിരുന്നു. അതിനിടെ, വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് പായല്‍ ഘോഷിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി റിച്ച ഛദ്ദ അറിയിച്ചു. റിച്ചയടക്കമുള്ള നടിമാര്‍ തന്റെ ഇംഗിതത്തിനു വഴങ്ങിയെന്ന് അനുരാഗ് തന്നോടു പറഞ്ഞതായി പായല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...