Connect with us

പിണറായി വിജയന്റെ പൊലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു?; കമല്‍ ഹാസനോട് ചോദ്യവുമായി കസ്തൂരി

Uncategorized

പിണറായി വിജയന്റെ പൊലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു?; കമല്‍ ഹാസനോട് ചോദ്യവുമായി കസ്തൂരി

പിണറായി വിജയന്റെ പൊലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു?; കമല്‍ ഹാസനോട് ചോദ്യവുമായി കസ്തൂരി

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയിൽ കമൽ ഹസ്സന്റെ അഭിപ്രായം എന്താണെന്ന് ആരായുകയാണ് തമിഴ് നടി കസ്തൂരി..

കസ്തൂരിയുടെ വാക്കുകള്‍ ഇങ്ങനെ:

ബഹുമാനപെട്ട കമല്‍ ഹസന്‍,

പിണറായി വിജയന്റെ പൊലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു? താങ്കള്‍ നിരന്തരം എ ഡി എം കെ, ബി ജെ പി ഗവണ്‍മെന്റുകളേയും അവരുടെ അധികാര കേന്ദ്രീകരണ നയങ്ങളെയും എ‌പ്പോഴും വിമര്‍ശിക്കാറുണ്ട്. പലപ്പോഴും കേരളത്തിന്റെ ഭരണമികവും കൊവിഡ് പ്രതിരോധത്തെയും ചൂണ്ടിക്കാട്ടി ആ സംസ്ഥാനത്തെ നിങ്ങള്‍ പ്രശംസിക്കാറുമുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ ഉള്ളത്‌?

വ്യാപക വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നതോടെ പൊലീസ് ഭേദഗതി നിയമം പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു . ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരന്നു. . ഈ വിഷയത്തില്‍ നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം സ്വീകരിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

about kamal hassan

More in Uncategorized

Trending