
Malayalam
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുക; കൂറ് മാറിയവര്‍ രാജിവെച്ച് പുറത്ത് പോവുക; രൂക്ഷ പ്രതികരണവുമായി ഹരീഷ് പേരടി
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുക; കൂറ് മാറിയവര്‍ രാജിവെച്ച് പുറത്ത് പോവുക; രൂക്ഷ പ്രതികരണവുമായി ഹരീഷ് പേരടി

നടിയെ ആക്രമിച്ച കേസില്‍ താരങ്ങൾ കൂറ് മറിയത്തിന്റെ തുടർന്ന് സമൂഹ മാധ്യങ്ങളിൽ നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് എത്തിയത്. ഇപ്പോള്‍ ഇതാ ഈ സംഭവത്തില്‍ രൂക്ഷപ്രതികരണം നടത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു
കുറിപ്പിന്റെ പൂര്‍ണരൂപം,
ആരോപണ വിധേയനായ നടന് കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നിയമമാണ്.അതിന് വിധി പ്രസ്താവിക്കാന്‍ ഞാനാരുമല്ല..പക്ഷെ സംഘടനാ തലപ്പത്തിരിക്കുന്നവര്‍ തന്നെ അവര്‍ പോലീസിന് കൊടുത്ത മൊഴി തിരുത്തി ഇങ്ങിനെ കൂറ് മാറി കളിക്കുമ്ബോള്‍ സ്വഭാവികമായും ഒരു ചോദ്യം ഉയര്‍ന്ന് വരുന്നു.അയാള്‍ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയത്?.
ഒന്നുകില്‍ നേതൃത്വത്തിന് അയാള്‍ തെറ്റുകാരനല്ല എന്ന് പൂര്‍ണ്ണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക.അല്ലെങ്കില്‍ കൂറ് മാറിയവര്‍ രാജിവെച്ച് പുറത്ത് പോവുക.കാരണം ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് മാത്രം പുറത്ത് വന്ന ഒരു പാട് പാവപ്പെട്ട അംഗങ്ങള്‍ അമ്മയിലുണ്ട്.അവരുടെ മാനത്തിനും വിലയുണ്ട്.അന്തരിച്ച മുരളിചേട്ടനാണ് അമ്മ എന്ന പേര് ഈ സംഘടനക്ക് ഇട്ടത് എന്നാണ് ഞാന്‍ കേട്ടത്.അതുകൊണ്ട് തന്നെ അമ്മ എന്ന സംഘടനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് നമ്മളെ വിട്ടു പോയ ഒരു പാട് നടി നടന്മാരോടുള്ള ഉത്തരവാദിത്വമാണെന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നു.തീരുമാനം എന്നെ അറിയിക്കണ്ട.പൊതു സമൂഹത്തെ അറിയിക്കുക. എന്നിട്ട് വേണം അന്തസ്സുള്ള അംഗങ്ങള്‍ക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാന്‍(കൂറ് മാറാനും മാറ്റാനുമുള്ളതാണല്ലോ).അടികുറിപ്പ് ഈ അഭിപ്രായത്തിന്റെ പേരില്‍ എന്നെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല.ലോകം പഴയ കോടമ്പാക്കമല്ല..വിശാലമാണ്.നിരവധി വാതിലുകള്‍ തുറന്ന് കിടക്കുന്നുണ്ട്.ഏത് വാതിലിലൂടെ പോകണമെന്ന് പോകാന്‍ തയ്യാറായവന്റെ തീരുമാനമാണ്.നല്ല തീരുമാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഹരീഷ് പേരടി.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...