2018 മലയാള സിനിമ ആദ്യ പകുതി; ഏറ്റവും ഗ്രോസ് നേടിയ മലയാള സിനിമകൾ.
Published on

മലയാള സിനിമ ഇപ്പോൾ കോടികളുടെ മണിമുഴക്കത്തിന്റെ കാലമാണ്. 300 കോടി രൂപ വരെ ഒരു സിനിമയ്ക്ക് മാത്രമായി മലയാളത്തിൽ മുടക്കാൻ തയ്യാറായിരിക്കുകയാണ് നിർമ്മാതാക്കൾ. അതിനിടയിൽ അഞ്ച് മാസം പിന്നിടുമ്പോൾ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രം.
പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജിത്തു ജോസഫ് ഒരുക്കിയ ആദിയാണ് 2018ൽ ഏറ്റവും അധികം ഗ്രോസ് നേടിയ ചിത്രം. 23.22 കോടിരൂപയാണ് ചിത്രം നേടിയത്.
തൊട്ടടുത്ത് എത്തി നിൽക്കുന്നത് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ്. കുറഞ്ഞ ബജറ്റിൽ പൂർത്തീകരിച്ച് കൂടുതൽ കളക്റ്റ് ചെയ്ത ചിത്രമെന്ന പ്രത്യേകതയും സുഡാനിക്കുണ്ട്. 16 കോടിക്ക് മേൽ കളക്ഷൻ ചിത്രം കേരളത്തിൽ നിന്നും നേടി. നവാഗതനായ സക്കറിയ ആണ് സുഡാനിയുടെ സംവിധായകൻ. സൗബിൻ ഷാഹിർ മുഴുനീള നായക വേഷത്തിൽ എത്തിയ ചിത്രമെന്ന പ്രത്യേകതയും സുഡാനിക്കുണ്ട്. ഈ ഫോർ എന്റർടെയിന്റ് മെന്റാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
രമേഷ് പിഷാരടി സംവിധായകനായ ആദ്യ ചിത്രം പഞ്ചവർണ്ണതത്തയും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ട്. ജയാറാം-കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പഞ്ചവർണ്ണതത്ത നിർമ്മിച്ചത് മണിയൻ പിള്ള രാജുവാണ്. സപ്തരംഗ് എന്ന പുതിയ വിതരണ കമ്പനിയും ഈ സിനിമയോടെപ്പം രൂപം കൊണ്ടു. ഇതുവരെ 10 കോടിയോളം ഗ്രോസ് നേടി. കുഞ്ചാക്കോ ബോബൻ കല്ല്യാണ ഫോട്ടോഗ്രാഫറുടെ വേഷത്തിൽ എത്തിയ കുട്ടനാടൻ മാർപാപ്പ 8.5 കോടി ഗ്രോസ് നേടി ഹിറ്റ് ചാർട്ടിൽ ഇടം നേടി. നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്തത്.മലയാളം മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ദിലീപ് നായകവേഷത്തിൽ എത്തിയ ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവം 11 കോടി രൂപയാണ് ഇതുവരെ നേടിയത് ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രം പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് അമ്പാട്ടാണ് ഒരുക്കിയത്.
പുതുമുഖങ്ങൾ അണിനിരന്ന ക്വീനാണ് ഈ വർഷത്തെ മറ്റൊരു ഹിറ്റ് ചിത്രം. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ അരവിന്ദന്റെ അതിഥികളും ഈ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. മമ്മൂട്ടി ചിത്രം അങ്കിൾ സാമ്പത്തിക വിജയമാണ്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...