
Malayalam
ലവ് അറ്റ് ഫസ്റ്റ് സൈറ്റ്; ആദ്യ കാഴ്ചയിൽ വിഷ്ണുവിനെ കണ്ട് ഫ്ളാറ്റായി; മീര അനിൽ
ലവ് അറ്റ് ഫസ്റ്റ് സൈറ്റ്; ആദ്യ കാഴ്ചയിൽ വിഷ്ണുവിനെ കണ്ട് ഫ്ളാറ്റായി; മീര അനിൽ

ലോക്ക് ഡൗൺ കാലത്തായിരുന്നു മിനിസ്ക്രീൻ അവതാരകയായ മീര അനിലിന്റേയും വിഷ്ണുവിന്റേയും വിവാഹം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയായ അവതാരകയാണ് മീര.
ഇപ്പോഴിതാ വനിത മാസികയുടെ ഓണപ്പതിപ്പിന് നല്കിയ അഭിമുഖത്തില്‍ വിവാഹശേഷമുള്ള തന്റെ ആദ്യ ഓണത്തെ കുറിച്ചും വിഷ്ണുവിന്റെ ആദ്യം കണ്ടപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചുമൊക്കെ താരം മനസ്സ് തുറന്നിരിക്കുകയാണ്.
മീരയുടെ വാക്കുകൾ
മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് തനിക്ക് ഈ ആലോചന വന്നതെന്ന് മീര പറഞ്ഞിരിക്കുകായണ്. തിരുവല്ല മുല്ലപ്പള്ളിയാണ് വിഷ്ണുവിന്റെ സ്വദേശം. തന്നെ ആദ്യം പെണ്ണ് കാണാന്‍ വന്നയാളായിരുന്നു വിഷ്ണു. ഞങ്ങളുടെ. ജാതകങ്ങള്‍ തമ്മില്‍ നല്ല പൊരുത്തമായിരുന്നു. പക്ഷേ വിവാഹം ഉറപ്പിക്കും മുന്‍പ് തനിക്ക് വിഷ്ണുവിനോട് ഒറ്റയ്ക്കൊന്ന് സംസാരിക്കണമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ 2019 ഡിസംബര്‍ 8ന് തന്റെ ജന്മദിനത്തിൽ തിരുവനന്തപുരത്ത് വച്ച് ഞങ്ങള്‍ തമ്മിൽ കാണാൻ തീരുമാനിക്കുകയായിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത് പോലെ ആദ്യ കാഴ്ചയിൽ തന്നെ വിഷ്ണുവിനെ കണ്ട് ഫ്ളാറ്റ് ആയെന്ന് അഭിമുഖത്തിൽ മീര പറഞ്ഞിരിക്കുകയാണ്.
ആ കാഴ്ച കഴിഞ്ഞ് പിരിയും നേരം വിഷ്ണു തന്നെ ഒരു മോതിരം അണിയിച്ചുവെന്നും ആ കാര്യങ്ങളൊക്കെ ഓര്‍ക്കാൻ ഏറെ രസമാണെന്നും മീര പറഞ്ഞിരിക്കുകയാണ്. ജൂലൈ 5ന് വിവാഹം നടത്താൻ തീരുമാനിച്ചപ്പോഴാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗൺ വന്നത്. പിന്നീട് 15ലേക്ക് മാറ്റുകയായിരുന്നു. അങ്ങനെ ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടന്നു. ലോക്ക് ഡൗൺ ആയതിനാൽ എനിക്കും വിഷ്ണുവിനും ഏപ്രിൽ മുതൽ കാണാനായിരുന്നില്ല. ഏറെ ദിവസം കഴിഞ്ഞ് വിവാഹ ദിവസം വിഷ്ണുവിനെ കണ്ടപ്പോള്‍ കരച്ചിൽ അടക്കാനായില്ല. അച്ഛനും അത് കണ്ട് അന്ന് ഏറെ കരഞ്ഞിരുന്നു,
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...