Connect with us

സന്തോഷ് സാറിനൊപ്പം പ്രവര്‍ത്തിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു

Malayalam

സന്തോഷ് സാറിനൊപ്പം പ്രവര്‍ത്തിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു

സന്തോഷ് സാറിനൊപ്പം പ്രവര്‍ത്തിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു

ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിൽ സംവിധായകന്‍ സന്തോഷ് ശിവനും മഞ്ജു വാര്യര്‍ക്കൊപ്പവും
പ്രവര്‍ത്തിച്ചതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. സന്തോഷ് ശിവനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് താന്‍ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നത് എന്നാണ് കാളിദാസ് പറയുന്നത്.

”മഞ്ജു ചേച്ചിയെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം, ഷോകളിലും ചടങ്ങുകളിലും ഞങ്ങള്‍ കാണാറുണ്ട്. അതിനാല്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് സുഖകരമായിരുന്നു. സന്തോഷ് സാറിനൊപ്പം പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്”എന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കുന്നത്.

”മണിരത്‌നം സാറിന്റെ ദളപതിക്ക് വേണ്ടി അദ്ദേഹം ഓരോ ഷോട്ടും എന്റെ ഹൃദയത്തിലുണ്ട്. രജനി സാറിനൊപ്പമുള്ള സൂര്യാസ്തമയ രംഗമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോട്ട്. അദ്ദേഹത്തില്‍ നിന്നും ക്യാമറ കൈകാര്യം ചെയ്യാന്‍ പഠിക്കാനുള്ള അവസരവും ലഭിച്ചു. ഷോട്ടുകള്‍ക്കിടയില്‍ ഇടവേളകള്‍ എടുത്തിരുന്നില്ല, പകരം സന്തോഷ് സാറിന്റെ അടുത്ത് ചെന്ന് ദളപതിയിലെ രംഗങ്ങളെ കുറിച്ച് ചോദിക്കും.”

”എന്റെ ചോദ്യങ്ങള്‍ അദ്ദേഹത്തെ ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ടാകും. അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നു” എന്നും കാളിദാസ് പറഞ്ഞു.

More in Malayalam

Trending

Recent

To Top